മൂന്നാർ∙ കനത്ത മഞ്ഞുവീഴ്ച മൂലം മൂന്നാറിലെ പ്രമുഖ തേയില ഉൽപാദകരായ കണ്ണൻദേവൻ കമ്പനിയുടെ ഹെക്ടർ കണക്കിന് സ്ഥലത്തെ തേയിലച്ചെടികൾ കരിഞ്ഞുണങ്ങി. ആതിശൈത്യം ആരംഭിച്ച ശേഷം കഴിഞ്ഞ നാലു ദിവസമായുണ്ടായ മഞ്ഞുവീഴ്ചയിലാണ് ഇത്രയും തേയിലച്ചെടികൾ കരിഞ്ഞത്.
കണ്ണൻദേവൻ കമ്പനിയുടെ 100 ഹെക്ടർ സ്ഥലത്തെ തേയിലച്ചെടികളാണ് കരിഞ്ഞുണങ്ങിയത്.സൈലന്റ്വാലി, ചെണ്ടുവര, കന്നിമല, ലക്ഷ്മി, നല്ല തണ്ണി, ദേവികുളം ഓഡികെ തുടങ്ങിയ എസ്റ്റേറ്റുകളിലാണ് ഏറ്റവുമധികം തേയിലച്ചെടികൾ ഉണങ്ങിയത്.
രാത്രിയിലും അതിരാവിലെയുമുണ്ടാകുന്ന മഞ്ഞുവീഴ്ചയെ തുടർന്ന് ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു കണങ്ങൾ രാവിലത്തെ കനത്ത ചൂടിൽ ബാഷ്പീകരിച്ചു പോകും. ഇതോടൊപ്പം കൊളുന്തും ഇലകളും ചെടികളും കരിയും.
ശൈത്യകാലം മാറി ആവശ്യത്തിന് മഴ ലഭിച്ചാൽ മാത്രമേ തേയിലച്ചെടികൾ പിന്നീട് വളർന്ന് കൊളുന്ത് ലഭിക്കുകയുള്ളു. ഇത്രയധികം തേയിലച്ചെടികൾ നശിച്ചതിനാൽ കണ്ണൻദേവൻ കമ്പനിയുടെ തേയില ഉൽപാദനത്തിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്. ഹാരിസൺ, തലയാർ, കൊളുക്കുമല തുടങ്ങിയ എസ്റ്റേറ്റുകളിലും ഹെക്ടർ കണക്കിന് സ്ഥലത്തെ തേയിലച്ചെടികൾ മഞ്ഞുവീഴ്ച മൂലം കരിഞ്ഞിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

