തളങ്കര ∙ ‘ഷൂട്ടിങ്ങിനെത്തിയപ്പോൾ കാസർകോടിന് ഇത്ര ഭംഗിയുണ്ടെന്ന് അറിയില്ലായിരുന്നു. അന്ന് നാടിന്റെ സൗന്ദര്യമൊന്നും ആസ്വദിക്കാനായില്ല.
എന്നാൽ കഴിഞ്ഞ 3 ദിവസങ്ങളായി ഞാൻ നാട് മനസ്സുതുറന്നു കാണുകയാണ്.’– ബോംബെ സിനിമയിലെ ചില സീനുകൾ ഷൂട്ട് ചെയ്ത തളങ്കരയിൽ 30 വർഷങ്ങൾക്കുശേഷം വീണ്ടുമെത്തിയപ്പോൾ നടി മനീഷ കൊയ്രാള മനസ്സുതുറന്നു. തളങ്കരയിലെ പഴയ ഹാർബറിലെത്തിയ നടി അന്നത്തെ ഷൂട്ടിങ് ഓർമകളും പങ്കുവച്ചു.
‘സിനിമ ഇറങ്ങിയിട്ട് വർഷങ്ങളേറെ പിന്നിട്ടിട്ടും ഇന്നലെ കഴിഞ്ഞതുപോലെയാണ് തോന്നുന്നത്.
ചിത്രീകരണം ഇപ്പോഴും വ്യക്തമായി ഓർക്കുന്നുണ്ട്. ഇവിടേക്ക് ഒരിക്കൽകൂടി തിരിച്ചുവരാനായത് ഭാഗ്യമായി കാണുന്നു.’– മനീഷ പറഞ്ഞു. ‘ വർഷമിത്ര കഴിഞ്ഞും സിനിമ ഓർത്തിരിക്കുന്നെന്നറിയുന്നതിൽ സന്തോഷമുണ്ട്.
തിരിച്ചുപോകാൻതന്നെ മടിയാകുന്നു.’– മനീഷ കൊയ്രാള പറഞ്ഞു.
മധുർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലും മനീഷ ദർശനം നടത്തി. ബിആർഡിസി മാനേജിങ് ഡയറക്ടർ പി.
ഷിജിൻ അനുഗമിച്ചു. കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം നടത്തിയ ബേക്കൽകോട്ടയും സംവിധായകൻ മണിരത്നത്തിനൊപ്പം മനീഷ സന്ദർശിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

