കോഴിക്കോട് ∙ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോർപറേഷൻ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു.
ആദ്യം കലക്ടർ സ്നേഹിൽ കുമാർ സിങ് മുതിർന്ന അംഗം മനക്കൽ ശശിക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. അദ്ദേഹം ഈശ്വര നാമത്തിൽ പ്രതിജ്ഞ ചൊല്ലി.
തുടർന്നു മനയ്ക്കൽ ശശി മറ്റ് അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഇന്നലെ രാവിലെ 11.30 നു കോർപറേഷൻ സെക്രട്ടറി കെ.യു.ബിനിയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു. 1 മണിയോടെ 76 അംഗങ്ങളും സത്യപ്രതിജ്ഞ ചൊല്ലി ചടങ്ങ് പൂർത്തിയാക്കി.
2.30 നു കോർപറേഷൻ കൗൺസിൽ ഹാളിൽ മനക്കൽ ശശിയുടെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം ചേർന്നു. മേയർ, ഡപ്യൂട്ടി തിരഞ്ഞെടുപ്പു സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് സെക്രട്ടറി യോഗത്തിൽ വായിച്ചു.
അഞ്ചു മിനിറ്റിൽ യോഗം അവസാനിച്ചു.
സത്യപ്രതിജ്ഞ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ നൂറുകണക്കിനു പ്രവർത്തകരും രാഷ്ട്രീയപാർട്ടി നേതാക്കളും എത്തി. എം.കെ.രാഘവൻ എംപി, എംഎൽഎമാരായ എം.കെ.മുനീർ, അഹമ്മദ് ദേവർകോവിൽ, മുൻ ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.കെ.റസാഖ്, ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ, സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.നിഖിൽ തുടങ്ങിയവർ പുതിയ അംഗങ്ങളെ ആശംസിക്കാൻ എത്തിയിരുന്നു.
സത്യപ്രതിജ്ഞ സംസ്കൃതത്തിൽ
കോഴിക്കോട് ∙ കോർപറേഷൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട
അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ സംസ്കൃതവും. 12 –ാം ഡിവിഷൻ പാറോപ്പടിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട
എൻഡിഎ അംഗം ഹരീഷ് പൊറ്റങ്ങാടിയാണു സംസ്കൃതത്തിൽ പ്രതിജ്ഞ ചൊല്ലിയത്. എൽഡിഎഫ് അംഗങ്ങൾ ദൃഢ പ്രതിജ്ഞ ചെയ്തു.
യുഡിഎഫ് അംഗങ്ങൾ ഈശ്വര നാമത്തിലും അല്ലാഹുവിന്റെ നാമത്തിലും പ്രതിജ്ഞ ചൊല്ലി. എൻഡിഎ അംഗങ്ങളിൽ ചാലപ്പുറം ഡിവിഷൻ അംഗമായ കെ.പി.അനിൽ കുമാർ തളി മഹാദേവന്റെ നാമത്തിലും മാവൂർ റോഡ് ഡിവിഷൻ അംഗം ശ്രീജ സി.
നായർ മുരുക ഭഗവാന്റെ നാമത്തിലും ചക്കോരത്തുകുളം ഡിവിഷൻ അംഗം എൻ.ശിവപ്രസാദ് ശബരിമല ശാസ്താവിന്റെ നാമത്തിലും ബേപ്പൂർ ഡിവിഷൻ അംഗം ഷിനു പിണ്ണാണത്ത് പരമേശ്വരന്റെ നാമത്തിലും മറ്റ് എൻഡിഎ അംഗങ്ങൾ ഈശ്വര നാമത്തിലും പ്രതിജ്ഞ ചെയ്തു.
മകന്റെ വിവാഹ ചടങ്ങിൽ നിന്നു സത്യപ്രതിജ്ഞാ വേദിയിലേക്ക്
കോഴിക്കോട് ∙ കോർപറേഷൻ കൗൺസിലിലേക്കു മൂഴിക്കൽ ഡിവിഷനിൽ തിരഞ്ഞെടുക്കപ്പെട്ട സാജിത ഗഫൂർ മകന്റെ നിക്കാഹ് ചടങ്ങിൽ പങ്കെടുത്താണു സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയത്.
മകൻ സഹദിന്റെ നിക്കാഹ് ഒരു വർഷം മുൻപു നിശ്ചയിച്ചതാണ്. അതു നടത്താതെ വയ്യ, സത്യപ്രതിജ്ഞയ്ക്ക് എത്തുകയും വേണം.
പക്ഷേ 45 വർഷം ഡിവിഷനിൽ വിജയിച്ച എൽഡിഎഫിനെ 161 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ സാജിത ഗഫൂറിന് അതൊന്നും പ്രശ്നമായി തോന്നിയില്ല. പൊക്കുന്നിലെ ഓഡിറ്റോറിയത്തിൽ മകന്റെ നിക്കാഹ് ചടങ്ങ് പൂർത്തിയാക്കി മകനെയും മരുമകളെയും അനുഗ്രഹിച്ചു പതിനൊന്നരയ്ക്കു മുൻപായി ജൂബിലി ഹാളിലെത്തി.
ഒളവണ്ണ ∙ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
24 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. കയറ്റിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട
മുതിർന്ന അംഗം വിജയൻ വളപ്പിലിന് റിട്ടേണിങ് ഓഫിസർ കെ.എ.അബ്ദുൽ സലാം സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. മറ്റുള്ള 23 അംഗങ്ങൾക്ക് വിജയൻ വളപ്പിൽ സത്യവാചകം ചൊല്ലി കൊടുക്കുകയായിരുന്നു.
സത്യപ്രതിജ്ഞക്കു ശേഷം വിജയൻ വളപ്പിലിന്റെ അധ്യക്ഷതയിൽ ഭരണസമിതിയുടെ ആദ്യ യോഗം ചേർന്നു. പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബർ 27 ന് നടക്കും.
ഒളവണ്ണയിൽ പ്രസിഡന്റ് പദവി പട്ടികജാതി സംവരണമാണ്.
പെരുമണ്ണ ∙ പഞ്ചായത്ത് അംഗങ്ങളായ തിരഞ്ഞെടുത്ത അംഗങ്ങളിൽ മുതിർന്ന അംഗം മുതുവന നളിനിക്ക് സത്യ പ്രതിജ്ഞ താലൂക്ക് സപ്ലൈ ഓഫിസർ ജോജി സക്രിയ ചൊല്ലികൊടുത്തു. തുടർന്ന് മുതുമന നളിനി 21 പേർക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

