ഇറാനുമായുള്ള യുദ്ധം നവംബറിലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷമേ അവസാനിക്കൂ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അതുവരെ എണ്ണവില കുറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പു കൺവെൻഷനിൽ പങ്കെടുക്കാൻ ടെക്സസിലേക്കു പോകുന്നതിനിടയിലാണ് അദ്ദേഹം മാധ്യമങ്ങളോടു സംസാരിച്ചത്. യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതു വഴി ഇടക്കാല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും എന്നാൽ യുഎസ് നടപടികൾ മൂലമുള്ള സാമ്പത്തിക സമ്മർദം അധികകാലം താങ്ങാൻ ഇറാനു കഴിയില്ലെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നുതന്നെ സമ്മർദമുണ്ടാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. യുദ്ധം തുടങ്ങിയതിനുശേഷം ട്രംപിന്റെ ജനപിന്തുണയിലും ഇടിവുണ്ടായിട്ടുണ്ട്.
നവംബർ മൂന്നിനു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും അതിനിർണായകമാണ്. കോൺഗ്രസിലെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് നിലവിലുള്ള ഭൂരിപക്ഷം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
യുദ്ധം നീളുന്നതും ഇന്ധനവില ഉയരുന്നതും വലിയ തിരിച്ചടിയാകുമെന്ന ആശങ്ക റിപ്പബ്ലിക്കൻ പാർട്ടി നേതൃനിരയിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് യുദ്ധം നവംബറിൽ തീരുമെന്ന ട്രംപിന്റെ പ്രഖ്യാപനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

