പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സാങ്കേതിക തടസ്സത്തെ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു. ഡ്യൂട്ടിക്ക് പോകാനായി ഇറങ്ങിയ വനിതാ ഡോക്ടറാണ് അപൂർവ്വ സംഭവത്തിൽ ദുരിതത്തിലായത്.
45 മിനിറ്റോളം നേരം ഇവർ ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്.
ആകെ 17 നിലകളുള്ള കെട്ടിടത്തിന്റെ പതിനേഴാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. ലിഫ്റ്റ് രണ്ടാം നിലയിൽ എത്തിയപ്പോൾ പെട്ടെന്ന് പ്രവർത്തനരഹിതമാകുകയായിരുന്നു.
തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ലിഫ്റ്റ് ഓപ്പറേറ്റർമാർക്ക് വാതിൽ തുറക്കാൻ സാധിച്ചിരുന്നില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷൊർണൂർ ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് ഡോക്ടറെ പുറത്തെത്തിക്കാനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

