പത്തനംതിട്ട ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകൾ എന്നിവിടങ്ങളിൽ വരണാധികാരിക്ക് മുൻപാകെ അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ജില്ലാ പഞ്ചായത്തിലെ 17 അംഗങ്ങൾ ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരിയായ ജില്ലാ കലക്ടർ എസ്.പ്രേം കൃഷ്ണൻ മുതിർന്ന അംഗമായ സാം ഈപ്പന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് നീതു മാമ്മൻ കൊണ്ടൂർ, ഡോ.ബിജു ടി.ജോർജ്, ജി.സതീഷ് ബാബു, ആരോൺ സണ്ണി ബിജിലി പനവേലിൽ, ജൂലി സാബു ഓലിക്കൽ, ടി.കെ.സജി, അമ്പിളി ടീച്ചർ, എസ്.സന്തോഷ്കുമാർ, ദീനാമ്മ റോയി, എ.എൻ.സലിം, ബീനാ പ്രഭ, വൈഷ്ണവി ശൈലേഷ്, ശ്രീനാദേവി കുഞ്ഞമ്മ, സവിത അജയകുമാർ, സ്റ്റെല്ല തോമസ്, അനീഷ് വരിക്കണ്ണാമല എന്നിവർക്ക് സാം ഈപ്പൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അംഗങ്ങൾക്ക് കലക്ടർ പൂച്ചെണ്ടുകൾ നൽകി.
ആദ്യ യോഗം സാം ഈപ്പന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 27 ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷേർല ബീഗം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നഗരസഭകളിൽ
പത്തനംതിട്ട
നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങ് ടൗൺ സ്ക്വയറിൽ നടന്നു. മുതിർന്ന അംഗമായ കെ.ആർ.അരവിന്ദാക്ഷൻ നായർക്ക് വരണാധികാരിയായ ഓഫിസർ അരുൺകുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് മറ്റുള്ള 32 അംഗങ്ങൾക്ക് കെ.ആർ.അരവിന്ദാക്ഷൻ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പന്തളം നഗരസഭയിൽ വരണാധികാരിയായ ജില്ലാ പട്ടികജാതി വികസന ഓഫിസർ എം.അജികുമാർ, മുതിർന്ന അംഗമായ കൈലാസം ഉണ്ണിക്കൃഷ്ണനു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് 33 കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു. അടൂർ നഗരസഭയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട
29 അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് അടൂർ കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
വരണാധികാരിയായ ജില്ലാ പ്ലാനിങ് ഓഫിസർ ദീപ ചന്ദ്രൻ മുതിർന്ന അംഗമായ മിനി ശിവദാസന് സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റ് 28 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
തിരുവല്ല നഗരസഭയിൽ കൗൺസിൽ ഹാളിൽ നടന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞയിൽ ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ബി.ആർ.അനില മുതിർന്ന അംഗമായ കെ.വി.വർഗീസിന് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു, തുടർന്ന് കെ.വി.വർഗീസ് മറ്റു 38 അംഗങ്ങൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

