കോട്ടയം ∙ ജില്ലാ പഞ്ചായത്തിലെ 23 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നും നടത്താൻ ആദ്യ കമ്മിറ്റി യോഗത്തിൽ തീരുമാനം.
മുതിർന്ന അംഗം തോമസ് കുന്നപ്പള്ളിക്ക് വരണാധികാരിയായ കലക്ടർ ചേതൻ കുമാർ മീണ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് അംഗങ്ങൾക്ക് തോമസ് കുന്നപ്പള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. തോമസ് കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽയോഗം ചേർന്നു.
എവിടെ ഇരിക്കണം; നവാഗതർക്ക് സന്ദേഹം
ജില്ലാ പഞ്ചായത്തിലേക്ക് എത്തിയ നവാഗതർക്ക് സംശയം.
ഇവിടെ ഇടതുവലതു പക്ഷങ്ങൾ കക്ഷി തിരിഞ്ഞാണോ ഇരിക്കേണ്ടത്? പഞ്ചായത്ത് മെംബർ സ്ഥാനം വഹിച്ചവരാണ് പലരും. സത്യപ്രതിജ്ഞക്കെത്തിയപ്പോൾ എവിടെ ഇരിക്കണമെന്നായി സംശയം.
പഞ്ചായത്തിൽ ഒരു ബ്ലോക്കായിട്ടാണ് ഇരിക്കുന്നത്. പരിചയസമ്പത്തുള്ള ജില്ലാ പഞ്ചായത്തംഗങ്ങൾ പറഞ്ഞു –‘ഇവിടെ അങ്ങനെ പ്രത്യേക ബ്ലോക്കായിട്ടൊന്നുമില്ല, എല്ലാവർക്കും ഒരുമിച്ചിരിക്കാം.’ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

