വേനൽത്തുടങ്ങിയതോടെ മുത്തങ്ങപ്പുഴയിലേക്ക് കുഞ്ഞുങ്ങളും പിടിയാനകളും കൊമ്പൻമാരുമായി കാട്ടാനകൾ വരിവരിയായി എത്തുന്നു
ബത്തേരി ∙ ഏഷ്യൻ ആനകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലൊക്കേഷൻ.
അതാണ് വയനാട് വന്യജീവി സങ്കേതവും മുത്തങ്ങയുമുൾപെട്ട നീലഗിരി ജൈവ മണ്ഡലം.
അതിൽ തന്നെ വേനൽക്കാലമായാൽ കുഞ്ഞുകുട്ടി പരാധീനതകളുമായി അവയെല്ലാം വയനാട് വന്യജീവി സങ്കേതത്തിലേക്ക് ഒന്നിനു പിറകെ ഒന്നായെത്തും.
വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹൊള, തമിഴ്നാട്ടിലെ മുതുമല, തുടങ്ങിയ വന്യജീവി സങ്കേതങ്ങളിൽ വരൾച്ചയുടെ തുടക്കമായതോടെ വെള്ളവും ഭക്ഷണവും തേടിയുള്ള വരവാണത്. കല്ലൂർ മുതൽ സംസ്ഥാനാതിർത്തിയായ പൊൻകുഴി വരെ ഇടവിട്ട
സമയങ്ങളിൽ ദേശീയപാത മുറിച്ചു കടന്നു മുത്തങ്ങ, പൊൻകുഴി പുഴകളിലേക്കു വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകളുടെ കാഴ്ച നയന മനോഹരമാണ്. ഇന്നലെ മുത്തങ്ങയിൽ ഉണ്ടായതും അത്തരത്തിലൊരു കണ്ണിനിമ്പമായ കാഴ്ചയാണ്.
ജിഎസ്ടി അസി.
അസി. എൻഫോഴ്സ്മെന്റ് ഓഫിസർ കെ.
ഗിരീഷ്കുമാറും സംഘവും മുത്തങ്ങയിൽ മൈക്കര റോഡിനു സമീപം വാഹനപരിശോധനയിലേർപ്പെട്ടിരിക്കുകയായിരുന്നു. അപ്പോൾ അതാ വരുന്നു ആന സംഘം.
മാസങ്ങൾ പ്രായമായ കുഞ്ഞുങ്ങൾ മുതൽ പ്രായമേറിയ കൊമ്പനും പിടിയുമൊക്കെ സംഘത്തിലുണ്ടായിരുന്നു. കാട്ടിൽ നിന്നിറങ്ങി വന്ന അവ ദേശീയപാത മുറിച്ചു കടന്നു പുഴയിലേക്ക് നീങ്ങി.
ഏറെക്കഴിഞ്ഞാണ് പിന്നീട് തിരികെ കയറിയത്. ഗിരിഷ്കുമാർ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
വയനാട് വന്യജീവി സങ്കേതത്തിലെത്തുന്ന സഞ്ചാരികൾക്കും ആനക്കാഴ്ചകൾ ഇപ്പോൾ കണ്ണിനു വിരുന്നാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

