ബോളിവുഡ് താരങ്ങളുടെ മക്കളും ബോളിവുഡിലേക്കു തന്നെ ചുവടുവയ്ക്കുന്ന ട്രെൻഡാണ് പൊതുവേ കണ്ടിരുന്നത്. എന്നാൽ, 90കളിൽ ബോളിവുഡിലെ തരംഗമായിരുന്ന താരം തന്റെ മകന്റെ തൊഴിലിനെക്കുറിച്ച് നടത്തിയ പരാമർശം ഇപ്പോള്‍ വൈറലാണ്.
ബോളിവുഡ് താരത്തിന്റെ മകനായിട്ടും താൽപ്പര്യം കംപ്യൂട്ടറുകളോട്. ജോലി ആപ്പിളിലും.
ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം വെബ് സീരീസുമായി തിരിച്ചെത്തുന്ന മാധുരി ദീക്ഷിത്താണ് മകന്റെ ആപ്പിളിലെ ജോലിയെക്കുറിച്ച് തുറന്നുപറഞ്ഞ് ചർച്ചകളിൽ ഇടംപിടിച്ചത്.
മാധുരിയുടെ മൂത്ത മകൻ ആരിനാണ് ആപ്പിളില്‍ ജോലി ചെയ്യുന്നത്.
ആരിന് സംഗീതത്തിലും കംപ്യൂട്ടർ സയൻസിലുമാണ് കൂടുതൽ താൽപ്പര്യം. സ്വന്തമായി പാട്ടുകളും നിർമിക്കാറുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കിയതും സംഗീതത്തിലും കംപ്യൂട്ടർ സയൻസിലും. ആപ്പിളിന്റെ നോയിസ് കാൻസലേഷൻ പ്രോജക്ടിലാണ് ജോലി.
മറ്റൊരു മകനായ റയാൻ ടെക്നോളജി, എൻജിനിയറിങ്, ഗണിത വിഷയങ്ങളുടെ പുറകെയാണെന്നും മാധുരി പറയുന്നു.
അതേസമയം, ചലച്ചിത്ര താരമെന്നതിലുപരി സ്റ്റാർട്ടപ്പുകളിലും സിനിമകളിലും നിക്ഷേപം നടത്തിയിട്ടുള്ള മികച്ചൊരു നിക്ഷേപക കൂടിയാണ് മാധുരി ദീക്ഷിത്. കഴിഞ്ഞവർഷത്തെ കണക്കുകള്‍ അനുസരിച്ച് ഏതാണ്ട് 250 കോടി രൂപയുടെ ആസ്തിയാണ് മാധുരിക്കുള്ളത്.
2018ൽ ഭർത്താവ് ഡോ.ശ്രീറാം നെനെയുമായി ചേർന്ന് മാധുരി ആർഎൻഎം മൂവിങ് പിക്ചേഴ്സ് എന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരുന്നു.
2013ൽ ഡാൻസ് ‘വിത്ത് മാധുരി’ എന്ന പേരിൽ ഓൺലൈൻ ഡാൻസിങ് കോച്ചിങ് പ്ലാറ്റ്ഫോമും ആരംഭിച്ചിരുന്നു.
ചില ടെക്, റിയൽ എസ്റ്റേറ്റ് കമ്പനികളിലും മാധുരി നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ പ്രമുഖരായ സ്വിഗ്ഗിയുടെ ഓഹരികളിലും മാധുരി നിക്ഷേപം നടത്തിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

