ക്രിസ്മസ് കാലത്ത് റെയിൽവേ വക യാത്രക്കാർക്ക് ഷോക്ക്. ഡിസംബർ 26 മുതൽ ടിക്കറ്റ് നിരക്ക് കൂട്ടാൻ തീരുമാനം.
ചെറിയ വർധനയാണ് വരുത്തുന്നതെങ്കിലും യാത്രക്കാർക്കത് ഇരുട്ടടിയാകും. നിരക്ക് കൂട്ടുന്നതുവഴി 600 കോടി രൂപയുടെ അധികവരുമാനമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.
ഇക്കൊല്ലം ജൂലൈ ഒന്നിനും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു.
അതേസമയം സബ് അർബൻ, സീസൺ ടിക്കറ്റുകളുടെ നിരക്കിൽ മാറ്റമുണ്ടാകില്ല. 215 കിലോമീറ്റർ വരെയുള്ള ഓർഡിനറി ടിക്കറ്റുകളുടെ നിരക്കും വർധിപ്പിക്കില്ല.
215 കിലോമീറ്ററിന് മുകളിലുള്ള ഓർഡിനറി ക്ലാസ് ടിക്കറ്റുകളുടെ നിരക്ക് ഒരു കിലോമീറ്ററിന് ഒരു പൈസയാണ് കൂട്ടുന്നത്. മെയിൽ, എക്സ്പ്രസ്, നോൺ എസി, എസി ടിക്കറ്റുകളുടെ നിരക്കിൽ കിലോമീറ്ററിന് 2 പൈസയുടെ വർധനയുമുണ്ടാകും.
നിരക്ക് വർധന നടപ്പായാൽ 500 കിലോമീറ്റർ ദൈർഘ്യമുള്ള എസി യാത്രയുടെ നിരക്കിൽ 10 രൂപ അധികം നൽകേണ്ടി വരും.
റെയിൽവേയുടെ പ്രവർത്തന ചെലവ് കൂടുന്നതിനിടെയാണ് നിരക്ക് വർധന തീരുമാനം. റെയിൽ ശൃംഖല വർധിപ്പിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2024-25) 1.15 ലക്ഷം കോടി രൂപയാണ് ചെലവായത്.
ശമ്പളം, പെൻഷൻ വിതരണത്തിന് 60,000 കോടി രൂപയും.
മൊത്തത്തിൽ 2.63 ലക്ഷം കോടി രൂപയാണ് റെയിൽവേയുടെ മുൻ വർഷത്തെ പ്രവർത്തന ചെലവ്. ഇത്രയും തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ചരക്കുനീക്കം മെച്ചപ്പെടുത്താനും യാത്രാടിക്കറ്റ് നിരക്കിൽ മാറ്റം വരുത്താനുമുള്ള നീക്കം.
ചെലവ് വർധിച്ചിട്ടും ചരക്ക് നീക്കത്തിലുള്ള തുക വർധിപ്പിച്ചിട്ടില്ലെന്നും റെയിൽവേ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

