ബത്തേരി ∙ കടുവയുടെ ആക്രമണത്തിൽ കൂമൻ മരണപ്പെടുന്നതിനു ദിവസങ്ങൾ മാത്രം മുൻപാണ് വനംവകുപ്പന്റെ പ്രത്യേക അറിയിപ്പെത്തിയത്. ഇത് കടുവകളുടെ പ്രജനന കാലമാണെന്നും ജനം ശ്രദ്ധിക്കണമെന്നും വയനാട്ടിൽ കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ ഇതു വ്യക്തമാവുകയും ചെയ്യും.
ഏറ്റവും കൂടുതൽ കടുവ ആക്രമണങ്ങളുണ്ടായിട്ടുള്ളത് നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്.
കഴിഞ്ഞ 11 വർഷത്തിനിടെയുണ്ടായ കടുവ ആക്രമണങ്ങളിൽ ഇരയായ 9 പേരിൽ കൂമൻ, പ്രജീഷ്, ജഡയൻ എന്നീ മൂന്നു പേരെയും കടുവ കൊന്നതു ഡിസംബർ മാസത്തിലാണ്. രാധയും തോമസും ആക്രമിക്കപ്പെട്ടത് ജനുവരിയിലുമാണ്.
ബസവൻ നവംബറിലും ഭാസ്കരൻ ഫെബ്രുവരിയിലും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂൺ, ജൂലൈ മാസങ്ങളിലാണു ശിവകുമാറും ബാബുരാജും കൊല്ലപ്പെട്ടത്.
ഇതിൽ നിന്ന് വ്യക്തമാകുന്നത് കടുവയുടെ ആക്രമണങ്ങളെല്ലാം നടന്നതു നവംബർ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലാണ്. അതിൽ രണ്ടു കേസുകളൊഴിച്ചാൽ ബാക്കിയെല്ലാം നവംബറിനും ഫെബ്രുവരിക്കുമിടയിലാണ്.
കടുവയുടെ പ്രജനന കാലത്ത് അവ വിഹാരമേഖല വിട്ടു പുറത്തു വരിക സാധാരണമാണ്.
അതിന്റെ ഭാഗമായാണ് ജനവാസ കേന്ദ്രങ്ങളിലേക്കും കടുവയെത്തുന്നതെന്നാണു കണക്കു കൂട്ടൽ. രാവിലെയും രാത്രിയും വനത്തിലൂടെ ഒറ്റയ്ക്കു നടക്കരുതെന്നും ലഹരി ഉപയോഗിച്ചു വനത്തിൽ എത്തരുതെന്നും വനംവകുപ്പിന്റെ മുന്നറിയിപ്പിലുണ്ടായിരുന്നു.
കന്നുകാലികളെ തൊഴുത്തിൽ കെട്ടുക.
ലൈറ്റിടുക, സ്വകാര്യ ഭൂമികളിലെ അടിക്കാടുകൾ വെട്ടുക, കന്നുകാലികളെ വനത്തിൽ മേയാൻ വിടാതിരിക്കുക വനത്തിലൂടെ നടക്കുമ്പോൾ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകളും വനംവകുപ്പ് നൽകുന്നു. സാധാരണയായി ഒറ്റയ്ക്കു കഴിയുന്ന മുതിർന്ന കടുവകൾ പ്രജനന കാലത്തു മാത്രമാണ് ഇണയോടൊപ്പം കഴിയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

