കൊട്ടാരക്കര ∙ മേലിലയിൽ ശക്തമായ തിരിച്ചടി ഏറ്റുവാങ്ങി എൽഡിഎഫ്. 16 വാർഡുകളിൽ 11 ഉം നേടിയ യുഡിഎഫ് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.
കഴിഞ്ഞ തവണ 15 സീറ്റിൽ 9 സീറ്റും എൽഡിഎഫിനായിരുന്നു. സിപിഎം-5, സിപിഐ-2, കേരള കോൺഗ്രസ്(ബി)-2 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
യുഡിഎഫിൽ കോൺഗ്രസിന് 5 സീറ്റാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് ഒന്നും.
ഇക്കുറി സിപിഎം-3,സിപിഐ-1,കേരള കോൺഗ്രസ്(ബി)-1 എന്നിങ്ങനെയാണ് കക്ഷി നില. ബിജെപിക്ക് സീറ്റില്ല.
കോൺഗ്രസ് 6061 വോട്ടും എൽഡിഎഫ് 5096 വോട്ടും ബിജെപി 1872 വോട്ടും നേടി. മേഖലയിലെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും യുഡിഎഫ് നേടി.
വോട്ടിങ് നില :
1.
ഇരിങ്ങൂർ:എ.കൃഷ്ണൻകുട്ടി ( യുഡിഎഫ്)-475, സി.ശശി (എൽഡിഎഫ്)-197,വിപിൻ (എൻഡിഎ)-133,കോണത്ത് ശശി(സ്വത)-40.
2.ചെങ്ങമനാട് വടക്ക്: അലക്സ് കെ.മാത്യു ( യുഡിഎഫ്)-480, അനൂപ് ശ്രീധർ(എൽഡിഎഫ്)-196,സുരേഷ്കുമാർ(എൻഡിഎ)-16.
3.ചേത്തടി:എബി ഷാജി (എൽഡിഎഫ്)-386, എൽ.തങ്കച്ചൻ( യുഡിഎഫ്)-241,ആർ.സി.ചിത്ര(എൻഡിഎ)-226.
4. മൈലാടുംപാറ: ടി.അജിത്കുമാർ( യുഡിഎഫ്)-247,പി.പ്രസാദ് (എൽഡിഎഫ്)-177,ബിനുമോൻ (എൻഡിഎ)-84, അനിതാകുമാരി (ആർഎസ്പി)-141,കെ.പ്രദീപ്കുമാർ(സ്വത)-36,വസന്ത(സ്വത)-48,സുരേഷ്കുമാർ(സ്വത)-68.
5.മേലില പടിഞ്ഞാറ്: അജിതകുമാരി( യുഡിഎഫ്)-465,സൗമ്യ.എസ്.അനിൽ (എൽഡിഎഫ്)-239,രമാദേവി(എൻഡിഎ)-83.
6.മേലില വടക്ക്:ബി.അജിത്കുമാർ (എൽഡിഎഫ്)-552, അജികുമാർ( യുഡിഎഫ്)-279,ജയകുമാർ(എൻഡിഎ)-157.
7.മേലില കിഴക്ക്:ജ്യോതി(എൽഡിഎഫ്)-427, രാഖി ബിജു( യുഡിഎഫ്)-215, ശരണ്യ(എൻഡിഎ)-383.
8.മേലില തെക്ക്: പ്രസാദ്( യുഡിഎഫ്)-442,ടി.ഗിരീഷ്കുമാർ (എൽഡിഎഫ്)-417,ആതിര കൃഷ്ണൻ(എൻഡിഎ)-108.
9.വില്ലൂർ:ലിബു തോമസ് (എൽഡിഎഫ്)-489, ബാബുക്കുട്ടി( യുഡിഎഫ്)-79,വി.സന്തോഷ്കുമാർ(എൻഡിഎ)-376.
10.നടുക്കുന്ന് കിഴക്ക്: സജീന വിജയൻ( യുഡിഎഫ്)-401,രത്നമണി (എൽഡിഎഫ്)-374,വത്സല ടീച്ചർ(എൻഡിഎ)-82.
11.ചെങ്ങമനാട്: അനിൽ.എസ്.ജോയി( യുഡിഎഫ്)-358,ജോർജ് മാത്യു (എൽഡിഎഫ്)-249,മോഹനൻപിള്ള(എൻഡിഎ)-133, രാജുനാരായണൻ(സ്വത)-63.
12.നടുക്കുന്ന് പടിഞ്ഞാറ്: സുനി തോമസ്( യുഡിഎഫ്)-430,രാധാ സന്തോഷ് (എൽഡിഎഫ്)-280,പി.പ്രീതാ നായർ(എൻഡിഎ)-19,ജീവ മോഹനൻ(സ്വത)-159.
13.പട്ടമല: പൊടിമോൾ ബിനു( യുഡിഎഫ്)-623, പ്രീജാമോൾ(പാർവതി)(എൽഡിഎഫ്)-219,സന്ധ്യ(എൻഡിഎ)-35.
14.ഐപ്പള്ളൂർ: മിനി ഷിജോ (എൽഡിഎഫ്)-457, സ്റ്റെഫി പി.അലക്സ് ( യുഡിഎഫ്)-272,കെ.അശ്വതി(എൻഡിഎ)-13.
15.കിഴക്കേത്തെരുവ്: ആഷിലി പ്രിൻസ്( യുഡിഎഫ്)-585ജെസി റെജി, (എൽഡിഎഫ്)-213,ആർ.അശ്വതി(എൻഡിഎ)-17.
16.പള്ളിമുക്ക്:അമ്പിളി സുനിൽ( യുഡിഎഫ്)-469,റ്റിഷ രാജൻ (എൽഡിഎഫ്)-224,വിനയ പ്രസാദ്(എൻഡിഎ)-7.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

