ഇളമ്പള്ളൂർ ∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള യാത്ര നാട്ടുകാർക്കും രോഗികൾക്കും കഠിന യാത്രയാകുന്നു. തകർന്നടിഞ്ഞ റോഡിലേക്ക് കാട് വളർന്നിറങ്ങിയതോടെ കാനന പാതയ്ക്ക് സമമായി.
സൊസൈറ്റി മുക്ക് കന്യാകുഴി കുടുംബാരോഗ്യ കേന്ദ്രം റോഡാണ് യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിക്കുന്നത്. പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡാണ് ഇത്. പൊട്ടി പൊളിഞ്ഞ് പലഭാഗങ്ങളിലും മൺപാതയായ അവസ്ഥയാണ്. അറ്റകുറ്റ പണികൾ ചെയ്തിട്ട് വർഷങ്ങളായി.
ആരോഗ്യ കേന്ദ്രത്തിൽ നിന്ന് മൃഗാശുപത്രി മുക്ക്, ആലുംമൂട് സ്കൂൾ റോഡ്, മൃഗാശുപത്രി മുക്ക് – കേരളപുരം റോഡ്, കരയോഗം, ഞെട്ടയിൽ ഭാഗം എന്നിവിടങ്ങളിലേക്കുള്ള റോഡുകളും കാട് മൂടിയ നിലയിലാണ്.
വീതി കുറഞ്ഞ റോഡുകളിലെ കാട് കാരണം കാൽനട യാത്രക്കാർക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ടിവരുന്നതിനാൽ അപകട
സാധ്യത വർധിപ്പിക്കുന്നു. റോഡിന് വശങ്ങൾ കാട് കയ്യടക്കി.
ഞെട്ടയിൽ ഏലാ തോടിന്റെ കലുങ്കിന്റെ ഭിത്തി തകർന്നിട്ട് വർഷങ്ങളായി. ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം തെറ്റി തോട്ടിൽ വീഴാനുള്ള സാധ്യത ഏറെയാണ്.
ഇളമ്പള്ളൂർ, കൊറ്റങ്കര പഞ്ചായത്തുകൾ അതിർത്തി ആണെങ്കിലും രണ്ടിടത്തെയും അധികൃതർ റോഡ് നവീകരിക്കുന്നതിനോ കാട് നീക്കം ചെയ്യുന്നതിനോ നടപടി സ്വീകരിക്കാറില്ല. പുതിയ ഭരണ സമിതികൾ അധികാരം വരുന്നതോടെ റോഡുകൾ നവീകരിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

