കോട്ടയം ∙ കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 20ന് വൈകിട്ട് 5.30നു തിരുനക്കര മൈതാനത്ത് സംയുക്ത ക്രിസ്മസ് ആഘോഷം നടത്തും. ക്രിസ്മസ് കാരളോടെ ആരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും.
ഭക്തിഗാന രചയിതാവ് ജിനോ കുന്നുംപുറം, സ്പെഷൽ സ്കൂളുകളായ ഏറ്റുമാനൂർ സാൻജോസ് വിദ്യാലയ, കോട്ടയ്ക്കുപുറം അനുഗ്രഹ, വില്ലൂന്നി സതീർഥ്യ, മണ്ണയ്ക്കനാട് ഹോളിക്രോസ്, അന്തീനാട് ശാന്തിനിലയം, ചെങ്കല്ല് ആശാനിലയം, തലയോലപ്പറമ്പ് അസീസി, ചങ്ങനാശേരി ആശാഭവൻ, ചങ്ങനാശേരി സേവാനികേതൻ തിരുഹൃദയ നിവാസ്, പാമ്പാടി സെന്റ് ജോൺ ഓഫ് ഗോഡ്, വെട്ടിമുകൾ സേവാഗ്രാം, കോട്ടയം വികാസ് എന്നിവരെ ആദരിക്കും.
ബിഷപ് ഹൗസിൽ ക്രിസ്മസ് ആഘോഷം
കോട്ടയം ∙ സിഎസ്ഐ ബിഷപ് ഡോ.
മലയിൽ സാബു കോശി ചെറിയാൻ ബിഷപ്സ് ഹൗസിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം കലക്ടർ ചേതൻ കുമാർ മീണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തോമസ് ചാഴികാടൻ, ഡോ. തോമസ് മാർ തിമോത്തിയോസ്, ഡോ.
യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
എഡിഎം ജിനു പുന്നൂസ്, തഹസിൽദാർ അനിൽകുമാർ, ക്രൈംബ്രാഞ്ച് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനീഷ് വി.കോര, ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ.
ജോൺ തോമസ് കരിങ്ങാട്ടിൽ, മഹായിടവക വൈദിക സെക്രട്ടറി റവ. അനിയൻ കെ.പോൾ, അൽമായ സെക്രട്ടറി സ്റ്റീഫൻ ജെ.ഡാനിയേൽ, ട്രഷറർ റവ.
ജിജി ജോൺ ജേക്കബ്, റവ. ജേക്കബ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
ക്രിസ്മസ് ,പുതുവർഷ പരിപാടി
കോട്ടയം ∙ സൈക്ലിങ് ക്ലബ്ബിന്റെ ക്രിസ്മസ് പുതുവർഷ പരിപാടികൾ 21ന് വൈകിട്ട് നടത്തും.
6ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ നിന്നു ക്ലബ് അംഗങ്ങൾ സൈക്കിളിൽ നഗരം ചുറ്റി യാത്ര നടത്തും. സ്നേഹഭവനിലെ കുട്ടികൾക്ക് വിവിധ സ്പോർട്സ് ഉപകരണങ്ങൾ ക്രിസ്മസ് സമ്മാനമായി നൽകും.
കുട്ടികളുടെ ഫിസിയോതെറപ്പി ലാബിന്റെ നവീകരണം നടത്തും.
ക്രിസ്മസ് ഗാനശുശ്രൂഷ
കൊല്ലാട് ∙ ബത്ലഹം മാർത്തോമ്മാ പള്ളിയിൽ 23ന് വൈകിട്ട് 6.30ന് ക്രിസ്മസ് ഗാനശുശ്രൂഷ നടത്തും. റവ.
പി.ജെ.ജോൺ ക്രിസ്മസ് സന്ദേശം നൽകും. വികാരി റവ.
ജേക്കബ് വി.ജോർജ് അധ്യക്ഷത വഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

