കൂത്താട്ടുകുളം∙ ബൈക്കിൽ സഞ്ചരിക്കുമ്പോൾ തലയിൽ തേങ്ങ വീണു വാഹനം നിയന്ത്രണം വിട്ട അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.
പാലക്കുഴ തെങ്ങനാൽ ടി.എസ്. സുധീഷാണ് (38) മരിച്ചത്.
കൂത്താട്ടുകുളം– പാലക്കുഴ റോഡിൽ സോഫിയ കവലയ്ക്കു സമീപം വ്യാഴം വൈകിട്ട് 6നാണ് അപകടം.തേങ്ങ വീണപ്പോൾ നിയന്ത്രണം വിട്ട ബൈക്ക് 10 അടി താഴ്ചയിലേക്ക് മറിഞ്ഞു.
ഗുരുതരമായി പരുക്കേറ്റ സുധീഷിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം ഇന്ന് 5ന്.
ഭാര്യ: സൂര്യ. മക്കൾ: ശ്രീദേവ്, ശ്രീഹരി.
പിതാവ്: സോമശേഖരൻ. മാതാവ്: രമണി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

