തൊടുപുഴ ∙ ക്രിസ്മസ്, പുതുവത്സര കാലം കേക്കിന്റെ നാളുകളാണ്. അതിഥികൾക്ക് നൽകാനും സമ്മാനമായി കൈമാറാനും ഇനിയുള്ള ദിവസങ്ങളിൽ കേക്കുകൾ വേണം.
ക്രിസ്മസിനു ദിവസങ്ങൾ മാത്രം ശേഷിക്കെ, ബേക്കറികളിൽ കേക്കുകളുടെ വിൽപന ഉഷാറായി. ആഘോഷങ്ങൾക്കു മധുരം പകരാൻ വിപണിയിൽ മത്സരിക്കുകയാണ് കേക്കുകൾ.
രുചിയിൽ മാത്രമല്ല, നിറത്തിലും വലുപ്പത്തിലും രൂപത്തിലും വൈവിധ്യവുമായാണ് കേക്കുകൾ വിപണി കീഴടക്കുന്നത്. പല ബേക്കറികളിലും കേക്ക് മേളകൾ ആരംഭിച്ചിട്ടുണ്ട്.
കേക്കിൽ സർവകാല പ്രതാപിയായി പ്ലം കേക്ക് തന്നെ നിറഞ്ഞുനിൽക്കുന്നു.പ്ലം കേക്ക് 700 ഗ്രാമിന് 220 രൂപയിൽ തുടങ്ങുന്നു വില.
റിച്ച് പ്ലം കേക്കുകൾക്കു ശരാശരി 550 രൂപയും. 1000 രൂപ വരെ വിലയുള്ള വ്യത്യസ്തമാർന്ന പ്ലം കേക്കുകൾ ബേക്കറികളിലുണ്ട്.
പ്ലം കേക്ക് കഴിഞ്ഞാൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത് കാരറ്റ് കേക്കിനാണ്. കാരറ്റ് കേക്ക് ചെറുത് 190 രൂപ മുതൽ ലഭ്യമാണ്.
മാർബിൾ കേക്ക് 700 ഗ്രാമിന് 330 രൂപയാണ് വില. 350 ഗ്രാം പാക്കറ്റിന് 170 രൂപയും.
പൈനാപ്പിൾ കേക്ക് 500 ഗ്രാമിന് 250 രൂപയും ബട്ടർ സ്കോച്ച് 450 ഗ്രാമിന് 230 രൂപയുമാണ് വില.
ഇതിനുപുറമെ ഫ്രഷ് ക്രീം കേക്കുകളും ഐസിങ് കേക്കുകളുമെല്ലാം ആഘോഷത്തിന് മധുരം പകരാനുണ്ട്. ക്രിസ്മസ് കഴിഞ്ഞാലും പുതുവത്സരാഘോഷം വരെ കേക്ക് വിപണി ഉഷാറായി നിൽക്കും. ബ്രാൻഡഡ് കമ്പനികൾ തകർപ്പൻ പരസ്യം നൽകി കേക്ക് വിപണി പിടിച്ചടക്കാൻ ശ്രമിക്കുമ്പോൾ ഗ്രാമീണ വിപണി മുന്നിൽക്കണ്ട് വിവിധ ചെറുകിട
യൂണിറ്റുകളും കേക്ക് നിർമാണവും വിപണനവും നടത്തുന്നുണ്ട്. നഗരത്തിലെ പല ബേക്കറികളും സ്വന്തമായി കേക്ക് നിർമിക്കുന്നുണ്ട്. ഷുഗർ ഫ്രീ കേക്കുകളും വിപണിയിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

