കറ്റാനം ∙ ഭരണിക്കാവ് പഞ്ചായത്തിലെ നിയുക്ത അംഗമായ എസ്.സരസ്വതി (53) ഇന്നലെയും ഹരിതകർമ സേനാംഗം എന്ന നിലയിൽ തന്റെ ജോലിയുമായി ജയിച്ചു കയറിയ വാർഡിൽ സജീവമായിരുന്നു. നാളെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇന്നും ജോലിക്കിറങ്ങുമെന്ന് കട്ടച്ചിറ മാനാംമ്പാടി വടക്കതിൽ സരസ്വതി പറയുന്നു.
പട്ടികജാതി സംവരണമായ കട്ടച്ചിറ തെക്ക് 16–ാം വാർഡിൽ നിന്നും മികച്ച ഭൂരിപക്ഷത്തോടെയാണ് സരസ്വതി വിജയിച്ചത്.
ആറര വർഷമായി ഹരിതകർമ സേനാംഗമാണ്. ഭർത്താവ് ഗോപാലകൃഷ്ണൻ 2021ൽ മരിച്ചു.
തുടർന്ന് കുടുംബത്തിന്റെ ഭാരം സരസ്വതിയുടെ ചുമലിലായി. മകൾ ഗോപിക കൃഷ്ണന്റെ വിവാഹം കഴിഞ്ഞു.
മകൻ ജി.വിഷ്ണു ഓട്ടോ ഡ്രൈവറാണ്.
ജീവിതം ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് അപ്രതീക്ഷിതമായി എൽഡിഎഫിന്റെ സ്ഥാനാർഥിയാകാനുള്ള നറുക്ക് സരസ്വതിക്ക് വീണത്. ആദ്യം മടിച്ചെങ്കിലും പിന്നീട് പാർട്ടിക്കാരുടെ നിർബന്ധത്തിനു വഴങ്ങുകയായിരുന്നു.
ആരോടും പിണക്കമോ പരിഭവമോ ഇല്ലാതെ എല്ലാവരോടും സൗഹൃദം കാത്തു സൂക്ഷിച്ചു വന്നതിനാൽ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് സരസ്വതി പറയുന്നു.
പാർട്ടിയുടെ പിന്തുണയ്ക്ക് പുറമേ എല്ലാവരുടെയും അനുഗ്രഹം തന്നോടൊപ്പം ഉണ്ടായിരുന്നതായും തന്റെ വാർഡിൽ മാത്രമല്ല അടുത്ത രണ്ടു വാർഡുകളിലുള്ളവരും പിന്തുണയുമായി എത്തിയത് ആത്മവിശ്വാസം വർധിപ്പിച്ചതായും സരസ്വതി പറഞ്ഞു. ‘ഇത് എടുത്ത് കളഞ്ഞിട്ട് ഇനി പഞ്ചായത്തിൽ ഇരുന്ന് കൂടെ’ എന്ന് പലരും ചോദിക്കുന്നുണ്ട്.
എന്നാൽ മെംബർ സ്ഥാനത്തോടൊപ്പം ഈ ജോലിയും തുടരാൻ കഴിയുമെന്ന് ഉറപ്പിച്ചിട്ടാണ് സ്ഥാനാർഥിയായതെന്നും സരസ്വതി പറയുന്നു.
ജോലി മുടക്കിയുള്ള കാര്യങ്ങൾക്കില്ലെങ്കിലും ജനങ്ങളോടൊപ്പം നിന്ന് അവരുടെ എല്ലാ പ്രശ്നങ്ങളിലും തനിക്ക് ചെ യ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സരസ്വതി പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

