മസ്കത്ത് ∙ രണ്ടു പതിറ്റാണ്ടിനിടെ ഒമാൻ ഇതാദ്യമായി മറ്റൊരു രാജ്യവുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കുന്നു, ഇന്ത്യയുമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിൽ ഇന്നാണ് കരാർ യാഥാർഥ്യമാകുന്നത്.
കരാർ പ്രകാരം വസ്ത്രം, ഭക്ഷ്യ സംസ്കരണം, വാഹനങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, അഗ്രോകെമിക്കൽസ്, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ കയറ്റുമതിക്ക് ഇതിലൂടെ ഇന്ത്യയ്ക്കു വലിയ അവസരങ്ങൾ ലഭിക്കും. ഇന്ത്യയിലെ 98% ഉൽപന്നങ്ങൾക്കും ഒമാനിലേക്ക് നികുതി രഹിത പ്രവേശനം ഉറപ്പാകും.
2020നുശേഷം ഒമാനിലെ ഇന്ത്യൻ നിക്ഷേപം മൂന്നിരട്ടിയായി വർധിച്ച് 500 കോടി ഡോളറിൽ എത്തിയതായി ഒമാൻ വാണിജ്യ മന്ത്രി ഖൈസ് അൽ യൂസഫ് പറഞ്ഞു.
ഗ്രീൻ സ്റ്റീൽ, ഗ്രീൻ അമോണിയ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും നിക്ഷേപം. ഒമാന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ ഉയർന്നത്.
ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ പ്രധാന മേഖലകളിൽ പുതിയ വഴികൾ തുറക്കുമെന്ന് മസ്കത്തിൽ ഇന്ത്യ-ഒമാൻ ബിസിനസ് ഫോറത്തിൽ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
പ്രധാനമന്ത്രി മോദിക്ക് ഊഷ്മള വരവേൽപ്
2 ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധകാര്യ ചുമതലയുള്ള ഉപപ്രധാനമന്ത്രി സയിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് മസ്കത്ത് വിമാനത്താവളത്തിൽ സ്വീകരിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ക്ഷണപ്രകാരമാണ് മോദി ഒമാൻ സന്ദർശിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

