മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെ സ്വകാര്യ കമ്പനിയുടെ വിമാനം അപകടത്തിൽപ്പെട്ടു. റൺവേയിൽനിന്ന് തെന്നിമാറിയാണ് വിമാനം അപകടത്തിൽപ്പെട്ടത്.
സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇരുവരും പൂർണ്ണമായും സുരക്ഷിതരാണെന്നും എന്നാൽ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയാണ് ഈ അപകടം സംഭവിച്ചത്. പരിശീലന പറക്കലിനായി ഉപയോഗിച്ചിരുന്ന സ്വകാര്യ കമ്പനിയുടെ VT-SEX വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ടേക്ക് ഓഫിനുള്ള ശ്രമം പരാജയപ്പെടുകയും, തുടർന്ന് വിമാനം റൺവേയിൽ നിർത്താൻ കഴിയാതെ വരികയും ചെയ്തതോടെയാണ് ഇത് നിയന്ത്രണം വിട്ട് റൺവേയുടെ പുറത്തേക്ക് തെന്നിമാറി തകർന്നുവീണത്. ക്യാപ്റ്റൻ ചിരാഗ് ശശികാന്ത്, കേഡറ്റ് അഭിജിത് ജുന്ദ്ര എന്നിവരാണ് അപകടത്തിൽപ്പെട്ട
വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ഇരുവർക്കും യാതൊരുവിധ പരിക്കുകളുമില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ സന്ദീപ് സിങ് ഗിൽ മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ ജനുവരിയിൽ ബാരാമതിയിലുണ്ടായ മറ്റൊരു വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ അടക്കം അഞ്ചുപേർ ജീവൻ വെടിഞ്ഞിരുന്നു. ഈ ദുരന്തത്തിന് പിന്നാലെ ബാരാമതിയിൽ മറ്റൊരു സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനവും തകർന്നുവീഴുന്ന സ്ഥിതിയുണ്ടായി.
മേയ് 13-നായിരുന്നു അന്നത്തെ ആ സംഭവം ആവർത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

