പാലക്കാട് ∙ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നു മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പാലക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ഓഫിസിൽ നിന്നു ആരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധ സംഗമം കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
പതിനായിരം തവണ തമസ്കരിക്കാൻ ശ്രമിച്ചാലും ഗാന്ധിജി ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലാണ് എന്ന് രമ്യ പറഞ്ഞു. ഗാന്ധിജിയുടെ പേര് പോലും കേന്ദ്രസർക്കാർ ഭയക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ അധ്യക്ഷനായി.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം സി.പി.മുഹമ്മദ്, കെപിസിസി ജനറൽ സെക്രട്ടറി കെ.എ.തുളസി, നേതാക്കളായ കെ.എ.ചന്ദ്രൻ, വി.രാമചന്ദ്രൻ, തോലന്നൂർ ശശിധരൻ, എസ്.കെ.അനന്തകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ സി.വി.സതീഷ്, പി.കെ.പ്രിയ കുമാരൻ, പി.കെ.വാസു, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, കമ്മുക്കുട്ടി എടത്തോൾ, മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂർ, എസ്.സേവ്യർ, അനിൽ ബാലൻ, എസ്.എം.താഹ, പി.പ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, അജാസ് കുഴൽമന്ദം, പി.ആർ.പ്രസാദ്, ഹരിദാസ് മച്ചിങ്ങൽ, എസ്.സുജാത, പ്രദീപ, പ്രീത സുധീരൻ, ഷമീന എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

