കോഴിക്കോട്/കൂരാച്ചുണ്ട്∙ ഓടിക്കൊണ്ടിരുന്ന കാറുകൾ കത്തി നശിച്ചു. കൂരാച്ചുണ്ടിലും നടക്കാവിലുമാണ് രണ്ട് വ്യത്യസ്ത സംഭവങ്ങൾ.
നെല്ലിപ്പൊയിൽ പാലത്തിങ്കൽ തോമസിന്റെ 14 വർഷം പഴക്കമുള്ള കാറാണ് കൂരാച്ചുണ്ടിൽ കത്തിയമർന്നത്. ഇന്നലെ വൈകിട്ട് 3ന് പൊറാളി – മുളവട്ടംകടവ് റോഡിൽ ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ മുൻപിലെ പാതയോരത്താണു സംഭവം.
കാർ ഓട്ടത്തിനിടെ എസിയിൽ നിന്നു പുക ഉയർന്നു.
കാറിൽ ഉണ്ടായിരുന്ന തോമസ് ഉൾപ്പെടെയുള്ള 3 പേരും ഉടൻ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. പേരാമ്പ്ര അഗ്നിരക്ഷാ സേന എത്തി തീയണച്ചു.
ഇന്നലെ രാവിലെ 11.55ന് ആണ് വയനാട് റോഡിൽ നടക്കാവ് ജംക്ഷനിൽ കാറിന് തീപിടിച്ചത്.
മണിക്കൂറുകൾക്ക് മുൻപാണ് കാറിന്റെ മീറ്റർ മാറ്റിയതെന്ന് ഉടമ ചേവായൂർ നെന്മണ്ടി പറമ്പത്ത് ബഷീർ പറഞ്ഞു. പിന്നീട് വാഹനം റോഡരികിൽ നിർത്തി അടുത്ത കടയിലേക്ക് നടക്കുമ്പോഴാണ് അപകടം. ബീച്ചിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ.കലാനാഥന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന എത്തി തീ അണച്ചെങ്കിലും കാർ പൂർണമായും കത്തിയമർന്നു.
തീപിടിത്തത്തെ തുടർന്ന് വയനാട് റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കായി.
ഷോർട്ട് സർക്കീറ്റാണ് കാരണമെന്ന് സേനാംഗങ്ങൾ പറഞ്ഞു. അഗ്നിരക്ഷാ സേനാ അംഗങ്ങളായ ഒ.അബ്ദുൽ ജലീൽ, എ.വിജീഷ്, കെ.പി.സന്ദീപ് ദാസ്, പി.അരുൺ രാജ്, വി.എസ്.ശ്രീഹരി, യു.കെ.രാജീവ്, എച്ച്.ജി.ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

