ഗുജറാത്തിൽ നിന്നൊരു കമ്പനി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. പേര് ഗുജറാത്ത് കിഡ്നി ആൻഡ് സൂപ്പർ സ്പെഷാലിറ്റി.
ഒരു ചെറുകിട മൾട്ടിസ്പെഷാലിറ്റി ആശുപത്രി ശൃംഖല.
ഓഹരി വിപണിയിലേക്ക് കടുക്കുംമുൻപായുള്ള പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഡിസംബർ 22 മുതൽ 24 വരെ നടക്കും. 108 രൂപ മുതൽ 114 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
ഓഹരിക്ക് മുഖവില (ഫേസ് വാല്യൂ) രണ്ടു രൂപ.
ഐപിഒയിൽ പങ്കെടുക്കുന്ന ചെറുകിട നിക്ഷേപകർ (റീട്ടെയ്ൽ ഇൻവെസ്റ്റർമാർ) മിനിമം 128 ഓഹരികൾ വാങ്ങണം.
അതായത്, കുറഞ്ഞനിക്ഷേപം 14,592 രൂപ. ഐപിഒയിലെ മൊത്തം ഓഹരികളിൽ 10 ശതമാനമാണ് ചെറുകിട
നിക്ഷേപകർക്കായി മാറ്റിവച്ചിരിക്കുന്നത്. 75% യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കാണ് (ക്യുഐബി).
ബാക്കി 15% സ്ഥാപനേതര നിക്ഷേപകർക്കും (എൻഐഐ).
പ്രഗ്നേഷ് യശ്വന്ത്സിങ് ഭർപോദ പ്രമോട്ടറായ ഗുജറാത്ത് കിഡ്നിക്ക് 7 മൾട്ടി സ്പെഷാലിറ്റി ആശുപത്രികളും 4 ഫാർമസികളുമുണ്ട്. ആകെ 490 കിടക്കകളുള്ള ശൃംഖലയാണിത്.
ഈ വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനി 5.4 കോടി രൂപ ലാഭവും 15 കോടി രൂപ വരുമാനവും നേടിയിരുന്നു. ഡിസംബർ 30ന് ഗുജറാത്ത് കിഡ്നിയുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.
ഐപിഒ വഴി കിട്ടുന്ന തുകയിൽ 77 കോടി രൂപ അഹമ്മദാബാദിലെ പരേഖ്സ് ഹോസ്പിറ്റലിനെ ഏറ്റെടുക്കാൻ ഉപയോഗിക്കും.
10.78 കോടി രൂപ ഭറൂച്ചിലെ ഹാർമണി മെഡികെയറിൽ ഓഹരി പങ്കാളിത്തം കൂട്ടാൻ വിനിയോഗിക്കും. 30 കോടി രൂപ ചെലവിൽ വഡോദരയിൽ പുതിയ ആശുപത്രി നിർമിക്കും.
പുതിയ ഉപകരണങ്ങൾ വാങ്ങുക, കടം വീട്ടുക തുടങ്ങിയ ലക്ഷ്യങ്ങളും കമ്പനിക്കുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

