കോഴിക്കോട്∙ രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ ബൈക്ക് റേസിങ് മത്സരമായ ഇന്ത്യൻ സൂപ്പർ ക്രോസ് ബൈക്ക് റേസിങ് ലീഗിന്റെ ഫിനാലെക്കു മുന്നോടിയായി സൂപ്പർ സൺഡേ റാലി നടത്തി. ബോളിവുഡ് താരം സൽമാൻഖാൻ പങ്കെടുക്കുന്ന ഫിനാലെ 21നാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടത്തുന്നത്.
ഇതിനു മുന്നോടിയായി കോഴിക്കോട്ടെ ബാൻഡിഡോസ് മോട്ടർ സ്പോർട്സും സൂപ്പർ ക്രോസും റോഡ്വേ കാർസുമാണ് ഹൈ-എനർജി സൂപ്പർ സൺഡേ റാലി നടത്തിയത്.
ചലച്ചിത്രതാരം സൗബിൻ ഷാഹിർ ഫ്ലാഗ് ഓഫ് ചെയ്തു. 40 ആഡംബര, സ്പോർട്സ് കാറുകളും 100 മോട്ടർ സ്പോർട്സ് പ്രേമികളും പങ്കാളിയായി.
എരഞ്ഞിപ്പാലം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നിന്ന് ആരംഭിച്ച സൂപ്പർ സൺഡേ റാലി സൈതൂ ൺ റസ്റ്ററന്റിൽ സമാപിച്ചു.കേരളത്തിൽ പുതിയൊരു മോട്ടർ സ്പോർട്ട് സംസ്കാരം വളർത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബാൻഡിഡോസ് മോട്ടർ സ്പോർട്സ് സ്ഥാപകൻ മുർഷിദ് ബഷീർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

