മാഹി ∙ സൗമ്യതയുടെ മുഖവും സൗഹൃദവും നിലനിർത്തിയ എം.രാഘവൻ വിട വാങ്ങിയതും ശാന്തമായി.
ഉറക്കത്തിൽ യാത്രയായ മണിയമ്പത്ത് സാഹിത്യ തറവാട്ടിലെ കാരണവരും പ്രമുഖ സാഹിത്യകാരനുമായ എം.രാഘവന്റെ നിര്യാണത്തിൽ അനുശോചനം അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. കുടുംബത്തെ ഇഴചേർത്ത് ജീവിത വിജയം നൽകിയ രാഘവന്റെ വിട
കുടുംബത്തെ വല്ലാതെ ഉലച്ചു. തന്റെ ജീവിതത്തെ ഗതി മാറ്റിയ ജ്യേഷ്ഠന്റെ വിയോഗം മുകുന്ദനെയും തളർത്തി.
ഇന്നലെ പുലർച്ചെ അഞ്ചിനു വെള്ളം നൽകാൻ ഭാര്യ അംബുജാക്ഷി വിളിച്ചപ്പോഴാണ് അനക്കമില്ലാതെ കണ്ടത്.
അയൽക്കാരൻ അനുരാജ് ഡോക്ടറുമായി എത്തിയപ്പോഴാണ് മരണം ഉറപ്പാക്കിയത്.
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.മോഹനൻ എംഎൽഎ, രമേശ് പറമ്പത്ത് എംഎൽഎ, മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ.സത്യാനന്ദൻ, മുൻ എം എൽ എ ഡോ: വി.രാമചന്ദ്രൻ. ഡോ.
കെ.പി.മോഹനൻ, ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ, പ്രമുഖ ശിൽപി വത്സൻ കൊല്ലേരി, ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ്, സാഹിത്യകാരൻ രാജു കാട്ടുപുനം, എം.കെ. മനോഹരൻ, തെയ്യം കലാ അക്കാദമി ചെയർമാൻ ഡോ.എ.പി.ശ്രീധരൻ,
റബ്കോ ചെയർമാൻ കാരായി രാജൻ, റെയ്ഡ്കോ ചെയർമാൻ എം.സുരേന്ദ്രൻ, സി.കെ.രമേശൻ (സിപിഎം.
ഏരിയ സെക്രട്ടറി) സിപിഐ. സംസ്ഥാന നേതാക്കളായ സി.പി.ഷൈജർ, അഡ്വ.എം.എസ്.
നിഷാദ്, തുടങ്ങി ഒട്ടേറെപ്പേർ അന്ത്യോപചാരം അർപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

