മുഹമ്മ ∙ ആലപ്പുഴ- മധുര സംസ്ഥാന പാതയുടെ ഭാഗമായ തണ്ണീർമുക്കം ബണ്ട് റോഡിൽ നൂറുകണക്കിന് കുഴികൾ രൂപപ്പെട്ടിട്ടും പരിഹാരനടപടി വൈകുന്നു. പ്രതിഷേധം ശക്തമാകുമ്പോൾ ഇടയ്ക്കിടെ പേരിന് അറ്റകുറ്റപ്പണി നടത്തി ലക്ഷങ്ങൾ പൊടിക്കുന്നതല്ലാതെ പൊതുമരാമത്ത് വകുപ്പ് അപകടക്കുഴികൾക്ക് ശാശ്വത പരിഹാരം കാണുന്നില്ലെന്നാണ് ആക്ഷേപം.
ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ കുഴികൾ നാൾക്കുനാൾ വർധിക്കുന്ന സാഹചര്യമായിട്ട് കാലമേറെയായി.
ബണ്ടിന്റെ വെച്ചൂർ ഭാഗത്തും തണ്ണീർമുക്കം ഭാഗത്തുമായാണ് വലിയ അപകടകുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴി നിറഞ്ഞ റോഡിൽ ഒരു മഴ പെയ്താൽ ഇരട്ടി ദുരിതമാണ് യാത്രക്കാർക്ക് അനുഭവിക്കേണ്ടി വരുന്നത്.
ഭാരവാഹനങ്ങൾ കുഴിയിൽ ചാടി ഉണ്ടാകുന്ന കുലുക്കം ബണ്ടിന് തന്നെ ഭീഷണിയാകുന്ന അവസ്ഥയുണ്ട്.
ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടിയുള്ള അപകടങ്ങളും പതിവാകുകയാണ്. ചെറുവാഹനങ്ങൾ കുഴിയിൽ വീണ് പാലത്തിന്റെ കൈവരിയിൽ തട്ടി നിന്നതിനാൽ മാത്രം അപകടം ഒഴിവായ സംഭവങ്ങളും ഉണ്ട്.
ബണ്ടിന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നിർമിച്ച ഇരുഭാഗത്തെ കൈവരികളും നാശത്തിന്റെ വക്കിലാണ്. ഇവയും അടിയന്തരമായി പുനർനിർമിക്കേണ്ടതുണ്ട്.
എന്നാൽ അധികൃതരാകട്ടെ ഇക്കാര്യങ്ങളിൽ മെല്ലോപ്പോക്ക് നയമാണ് സ്വീകരിക്കുന്നത് എന്ന് ആക്ഷേപമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

