ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ‘ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ആദ്യ വേദിയായതിന്റെ ആവേശത്തിലായിരുന്നു ഇന്നു രാവിലെവരെ കൊൽക്കത്ത. പക്ഷേ, കാര്യങ്ങൾ തകിടംമറിഞ്ഞത് വെറും നിമിഷങ്ങൾകൊണ്ട്.
‘ഗോട്ടിനെ’ ഒരുനോക്കുകാണാൻ വന്ന ആരാധകർ, പിരിഞ്ഞുപോയത് പുലികളെപ്പോലെ ദേഷ്യത്തിൽ.
സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് വരുന്ന മെസ്സി, ഗാലറികൾക്ക് സമീപമെത്തി ആരാധകരുമായി സംവദിക്കുമെന്ന് സംഘാടകർ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. വെറും 10 മിനിറ്റിൽ താഴെമാത്രം ഗ്രൗണ്ടിൽ െചലവിട്ട
മെസ്സി തിരികെ ഹോട്ടിലേക്ക് പോയി. മെസ്സിയെ കാണാൻ 5,000 മുതൽ 25,000 രൂപവരെ കൊടുത്ത് സ്റ്റേഡിയത്തിലെത്തിയ ആരാധകർക്ക് ദേഷ്യം വന്നില്ലെങ്കിലല്ലേ അദ്ഭുതം!
കൊൽത്തയ്ക്ക് ശേഷം വൈകിട്ട് ഹൈദരാബാദ്, നാളെ മുംബൈ, ഡിസംബർ 15ന് ന്യൂഡൽഹി എന്നിവിടങ്ങളിലാണ് മെസ്സിയുടെ ‘ഗോട്ട് ഇന്ത്യ ടൂർ 2025’.
കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയം മെസ്സിയുടെ സന്ദർശനവും പിന്നീടുണ്ടായ ആരാധകരോഷവും കൊണ്ട് ശ്രദ്ധ നേടിയപ്പോൾ, നഗരത്തിലെ ഹയാത്ത് റീജൻസി ഹോട്ടൽ അദ്ദേഹത്തിന് താമസമൊരുക്കിയതിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
ഹയാത്ത് റീജൻസിയുടെ 730 നമ്പർ പ്രസിഡൻഷ്യൽ സ്വീറ്റാണ് മെസ്സിക്കായി ഒരുക്കിയത്. അദ്ദേഹമെത്തുന്നതറിഞ്ഞ് ഹോട്ടലിന്റെ പരിസരവും ലോബിയും ആരാധകരെ കൊണ്ടുനിറഞ്ഞിരുന്നു.
എങ്ങും ‘മെസ്സി മെസ്സി’ വിളികൾ. ഹയാത്തിലെ 7-ാം നിലയാകെ കനത്ത സുരക്ഷയിലേക്ക് മാറിയിരുന്നു.
ഒറ്റരാത്രിക്ക് ഒന്നരലക്ഷത്തിന് രൂപയായിരുന്നു മെസ്സിയുടെ മുറിക്ക് വാടക. ഇവിടെ മറ്റ് മുറികൾക്ക് നിരക്ക് 38,000 മുതൽ 1.12 ലക്ഷം രൂപവരെ.
ആകെ 234 മുറികളുള്ള ആഡംബര ഹോട്ടൽ.
ഇതിനിടെ, കൊൽക്കത്തയിലെ ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മെസ്സി മുംബൈയിലെ പരിപാടി ഒഴിവാക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. മുംബൈയിൽ വൈകിട്ട് 4.30ന് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലാണ് മെസ്സി ആദ്യമെത്തുന്നത്.
സച്ചിൻ തെണ്ടുൽക്കറും സന്നിഹിതനാകും. വൈകിട്ട് 5ന് വാങ്കഡേ സ്റ്റേഡിയത്തിലാണ് അടുത്ത പരിപാടി.
ഉച്ചയ്ക്ക് 2ന് തന്നെ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ ആരാധകർക്കായി തുറക്കും. ജാക്കി ഷറോഫ്, ജോൺ എബ്രഹാം, കരീന കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങളും മെസ്സിയുടെ മുംബൈ പര്യടന പരിപാടികളുടെ ഭാഗമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

