ശ്രീകണ്ഠപുരം ∙ പരന്നുകിടക്കുന്ന കൊയ്യം വയലിൽ നിറയെ വെള്ളമുള്ള ഒരു കുളം വൃത്തിയാക്കാതെ നശിക്കുന്നു. കൊയ്യം മഹാവിഷ്ണു ക്ഷേത്രക്കുളമാണിത്.
നൂറ്റാണ്ടുകൾ പഴക്കമുണ്ട്. വേനൽക്കാലത്ത് നിറയെ പച്ചക്കറി കൃഷി നടത്താവുന്ന വയലാണിത്.
ഈ വയലിന്റെ ഒരു ഭാഗത്തു കൂടിയാണ് കൊയ്യം പുഴ ഒഴുകുന്നത്. പുഴയിലെ വെള്ളം വയലിൽ എത്തിച്ചാൽ കാർഷിക രംഗത്ത് വലിയ വിപ്ലവം ഉണ്ടാക്കാം.
എന്നാൽ പദ്ധതികളൊന്നും ഇല്ല.
ഈ കുളം നേരത്തെ നാട്ടുകാരുടെ സഹകരണത്തോടെ ശുചീകരിച്ചിരുന്നു. അപ്പോൾ പ്രദേശവാസികളെല്ലാം കാർഷികാവശ്യത്തിന് ഇത് ഉപയോഗിച്ചിരുന്നു.
ഇപ്പോൾ ഇത് പായൽ കെട്ടിക്കിടക്കുന്ന നിലയിലാണ്. കണ്ണെത്താത്ത ദൂരം പരന്നു കിടക്കുന്നതാണ് കൊയ്യം വയൽ.
ഒരു വിള മാത്രമാണ് ഇവിടെ നെൽക്കൃഷി ചെയ്യുന്നത്. വേനലിൽ നെൽക്കൃഷി ചെയ്യാനും, പച്ചക്കറി കൃഷി ചെയ്യാനും വെള്ളം കിട്ടാറില്ല.
ഒറ്റപ്പെട്ട ചില വ്യക്തികൾ കപ്പ കൃഷി ചെയ്യാറുണ്ട്.
പന്നി ശല്യം കാരണം രാത്രിയിൽ മാടം കെട്ടി കാവൽ കിടന്നാണ് പലരും കപ്പ കൃഷി ചെയ്യുന്നത്.
ഈ കുളം വൃത്തിയാക്കിയാൽ ഇതിന്റെ പരിസരത്തെ വയലിൽ വേനലിൽ പച്ചക്കറിക്കൃഷി സമൃദ്ധമായി ചെയ്യാൻ കഴിയും. നാട്ടുകാരനായ സി.പി.ഗോവിന്ദൻ നമ്പ്യാർ എംഎൽഎയായ കാലത്ത് 4 പതിറ്റാണ്ട് മുൻപ് കൊയ്യം പുഴക്കരയിൽ ഒരു ജലസേചന പദ്ധതി സ്ഥാപിച്ചിരുന്നു.
പരിമിതമായ ദിവസങ്ങൾ മാത്രം പ്രവർത്തിച്ച പദ്ധതിയായിരുന്നു ഇത്. കാലപ്പഴക്കം കാരണം മോട്ടർ പുര തകരുകയും മോട്ടർ തുരുമ്പിച്ച് നശിക്കുകയും ചെയ്തപ്പോൾ ചെക്കിക്കടവ് പാലം പണി നടത്തുന്നവർ ഇത് കിളച്ചെടുത്ത് ദൂരെ കളഞ്ഞു.
പിന്നീട് ഒട്ടേറെ വാഗ്ദാനങ്ങൾ ഉണ്ടായെങ്കിലും പദ്ധതികളൊന്നും വന്നിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

