കോട്ടയം ∙ ടൂറിസ്റ്റ് ബസ് ഉടമ ബോണി തോമസിന് തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവി. പൂഞ്ഞാർ പഞ്ചായത്തിലെ വാർഡ് 1 (പെരുന്നിലം) ൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചത്.
ഇവിടെ യുഡിഎഫ് സ്ഥാനാർഥി ജോൺസൺ ചെറുവള്ളി വിജയിച്ചു. ലിറ്റിൽ കിങ്ഡം ബസ് സർവീസിന്റെ ഉടമയായ ബോണി തോമസ്, കെഎസ്ആർടിസി ബസ് വിനോദ യാത്രകൾക്കായി സർവീസ് നടത്തുന്നതിനെതിരെ നിയമ പോരാട്ടം നടത്തുകയാണ്.
പെർമിറ്റിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ ഗിരീഷും (ബേബി ഗിരീഷ്) തോറ്റിരുന്നു.
മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണു ഗിരീഷ് മത്സരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

