പിറവം ∙ തിരക്കേറിയ സ്കൂൾ–ഓഫിസ് സമയത്തുള്ള നിയന്ത്രണം അവഗണിച്ചു രാമമംഗലത്തു ദിവസങ്ങളായി തുടരുന്ന ടിപ്പർ ലോറി സർവീസിനെതിരെ പ്രതിഷേധം. 16 ചക്രങ്ങളുള്ള ഉയരം കൂടിയ ലോറികളാണു കല്ലും മണ്ണും നിറച്ച് ഇതു വഴി പായുന്നത്.
ഇതു മൂലം സ്കൂൾ വാഹനങ്ങൾക്കും മറ്റു വാഹനങ്ങൾക്കുമുള്ള ഭീഷണി ചൂണ്ടിക്കാട്ടി രാമമംഗലം ഹൈസ്കൂൾ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ദിവസങ്ങളായിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
കൊച്ചിയിലെ നിർമാണ പ്രവർത്തനങ്ങളുടെയും ദേശീയ പാത നിർമാണത്തിന്റെയും മറവിലാണു ലോറികൾ പായുന്നത്.
പാമ്പാക്കുട, മാറാടി, മണ്ണത്തൂർ ഭാഗത്തു നിന്നാണു കല്ലും മണ്ണുമായി ലോറികൾ എത്താറുള്ളത്. പാമ്പാക്കുട
റോഡിലൂടെ രാമമംഗലം ആശുപത്രിപ്പടി, കടവു ജംക്ഷനിലെത്തി പാലം കടന്നു ചൂണ്ടി റോഡിലൂടെ കൊച്ചി –ധനുഷ്കോടി ദേശീയ പാതയിലേക്കു കടക്കും. കൂടുതൽ ട്രിപ് നടത്താനാണ് മറ്റു വാഹനങ്ങളെ അവഗണിച്ചു ലോറികൾ പായുന്നതെന്നാണു പരാതി.കഴിഞ്ഞ ദിവസം ചൂണ്ടി റോഡിൽ പൂതൃക്കയ്ക്കു സമീപം ലോറി തട്ടി സ്കൂട്ടർ യാത്രക്കാരി മരിച്ചു.
നേരത്തെയും അപകടം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.
അമിത ഭാരവുമായി ലോറികൾ ഓടുന്നതു മൂലം രാമമംഗലം ചൂണ്ടി റോഡിനടിയിലൂടെ കടന്നു പോകുന്ന പൈപ്പുകൾ പൊട്ടുന്നതും പതിവാണ്. രാമമംഗലത്തു നിന്നു ചൂണ്ടി ശുദ്ധജല പദ്ധതിയിലേക്കു വെള്ളം എത്തിക്കുന്ന പൈപ്പുകളാണു റോഡിനടിയിലൂടെ കടന്നു പോകുന്നത്.വാഹനങ്ങൾ പോകുമ്പോഴുള്ള മർദം മൂലം പൈപ്പ് പൊട്ടുന്നതു ഉന്നത നിലവാരത്തിൽ അടുത്തയിടെ പൂർത്തിയാക്കിയ റോഡിനും ഭീഷണിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

