ചെന്നീർക്കര ∙ ശുദ്ധജലമില്ലാതെ വലഞ്ഞ് ചെന്നീർക്കരയിലെ ജനങ്ങൾ. മെഴുവേലി,ചെന്നീർക്കര പഞ്ചായത്തുകളിലെ ജനങ്ങൾ ശുദ്ധജലത്തിന് ആശ്രയിക്കുന്ന ജലവിതരണ പദ്ധതിയിൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടത്.
ചെന്നീർക്കര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളായ പ്രക്കാനം ബ്ലോക്ക് ഡിവിഷനിലെ വാഴപ്പള്ളികുഴി, നാഗവര, നെല്ലിക്കുന്ന് മുരുപ്പ്, കാളിഘട്ട്, ഉമ്മണിക്കാവ്, മലങ്കാവ്, മുട്ടുകുടുക്ക, തേപ്പുകല്ലുങ്കൽ എന്നിവിടങ്ങളിൽ കിണറുകളുണ്ടെങ്കിലും പൈപ്പ് വഴിയുള്ള ശുദ്ധജലമാണ് ജനങ്ങൾ ഉപയോഗിക്കുന്നത്.
ഉയർന്ന പ്രദേശമായി ഇവിടെ മഴക്കാലത്ത് മാത്രമാണ് കിണറുകളിൽ ശുദ്ധജലം ലഭിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ കിണറുകളിലെ ജലലഭ്യത കുറഞ്ഞു തുടങ്ങും.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പദ്ധതിക്ക് കീഴിൽ മഞ്ഞനിക്കര, പന്നിക്കുഴിമുക്ക്, നെല്ലാനിക്കുന്ന്, മെഴുവേലി പഞ്ചായത്തിലെ കല്ലൻമൂടി എന്നിവടങ്ങളിലാണ് ജലസംഭരണികൾ ഉള്ളത്. നിലവിൽ 2 മോട്ടറുകൾ മുറിപ്പാറ തോമ്പിൽ കടവിലെ പമ്പ് ഹൗസിൽ ഉണ്ടെങ്കിലും രണ്ടാഴ്ചയിലേറെയായി ഒരു മോട്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്.
ഇതോടെ ഊന്നുകൽ വെട്ടോലിമല എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി.
ഇവിടെ മോട്ടർ തകരാർ പതിവാണെന്നും മാസങ്ങളായി ഒരു മോട്ടർ ഉപയോഗിച്ചാണ് പമ്പിങ് നടത്തുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. പന്നിക്കുഴിമുക്കിലെ ജലസംഭരണി കാലപ്പഴക്കം ചെന്ന് ശോച്യാവസ്ഥയിലായതും ശുദ്ധജലം തടസ്സപ്പെടുന്നതിന് കാരണമാകുന്നുണ്ട്.
ജൽ–ജീവൻ പദ്ധതിയുടെ ജലവിതരണ പൈപ്പുകൾ നിലവിലുണ്ടായിരുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളുമായി ബന്ധിപ്പിച്ചെങ്കിലും ജലവിതരണം മുടങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

