തിരുവനന്തപുരം ∙ ഹുബ്ബള്ളി – കൊല്ലം– ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ (07313/14) ജനുവരി 26 വരെയും എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത്-ബെംഗളൂരു (06523/24) സ്പെഷൽ ജനുവരി 27 വരെയും നീട്ടി. എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് –ബെംഗളൂരു (06547/48) ജനുവരി 30 വരെയും എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് –ബെംഗളൂരു (06555/56) ഫെബ്രുവരി 2 വരെയും സർവീസ് നടത്തും. ഡിസംബർ വരെയാണ് ഇവ പ്രഖ്യാപിച്ചിരുന്നത്.
വഡോദര– കോട്ടയം ക്രിസ്മസ് സ്പെഷൽ
വഡോദര–കോട്ടയം ക്രിസ്മസ് സ്പെഷൽ ട്രെയിൻ ( (09124) 20, 27, 2026 ജനുവരി 3, 10 എന്നീ ശനിയാഴ്ചകളിൽ രാവിലെ 9.05ന് പുറപ്പെട്ട് പിറ്റേ ദിവസം രാത്രി 7ന് കോട്ടയത്ത് എത്തും. മടക്ക ട്രെയിൻ (09123) 21, 28, 2026 ജനുവരി 4,11 എന്നീ ഞായറാഴ്ചകളിൽ രാത്രി 9ന് പുറപ്പെട്ട് ചൊവ്വാഴ്ചകളിൽ രാവിലെ 6ന് വഡോദരയിൽ എത്തും.
കോച്ചുകൾ : ഫസ്റ്റ് എസി–1, സെക്കൻഡ് എസി–2, തേഡ് എസി–6, സ്ലീപ്പർ–6, ജനറൽ–5 .
പ്രധാന സ്റ്റോപ്പുകൾ : എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു, തൊക്കൂർ, ഉഡുപ്പി, മൂകാംബിക റോഡ്, മുരുഡേശ്വർ, കാർവാർ, മഡ്ഗാവ്, രത്നഗിരി, പൻവേൽ, വസായി റോഡ്, വാപി, സൂറത്ത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

