കിഴക്കമ്പലം ∙ ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് വോട്ട് ചെയ്തു ബൂത്തിൽ നിന്നു പുറത്തിറങ്ങി മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ വാക്കേറ്റവും തർക്കവും സംഘർഷവും. മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തുവെന്നും ആക്ഷേപമുണ്ട്.
ബൂത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തി വിഡിയോ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്നു യുഡിഎഫ് സ്ഥാനാർഥി പറഞ്ഞതാണു സംഘർഷത്തിനു തുടക്കം.
വൈകിട്ടു 4.30 നാണു സാബു എം.ജേക്കബും സഹോദരൻ ബോബി എം.ജേക്കബും കുടുംബാംഗങ്ങളും വിലങ്ങ് സെന്റ് മേരീസ് റോമൻ കത്തോലിക്കാ പള്ളി പാരിഷ് ഹാൾ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത്. രാവിലെ താൻ ബൂത്തിനു സമീപം നിന്നപ്പോൾ പൊലീസ് തന്നെ പിടിച്ചു പുറത്താക്കിയതാണെന്നും എന്നാൽ പൊലീസ് ഇപ്പോൾ മൗനം പാലിക്കുകയാണെന്നും യുഡിഎഫ് സ്ഥാനാർഥി എം.പി.രാജൻ കുറ്റപ്പെടുത്തി.
തർക്കമുണ്ടായതോടെ ഡിവൈഎസ്പി വി.ടി.ഷാജൻ, കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു.
എന്നാൽ, ബൂത്തിനു സമീപം സാബുവുമായി സംസാരിച്ചതിന്റെ പേരിൽ പിന്നീട് എൽഡിഎഫ്–യുഡിഎഫ് മുന്നണികളുടെ പ്രവർത്തകരും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു സ്ഥലത്തു നിന്നു മാറ്റിയതോടെ സംഘർഷത്തിന് അയവുവന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

