ചിറ്റൂർപുഴ സംരക്ഷിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതി കേന്ദ്ര– സംസ്ഥാന സർക്കാരുകളുമായി ചേർന്നു നടപ്പാക്കും. പുഴയുടെ നീർത്തടങ്ങളിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും.
പുഴയുടെ എല്ലാ കടവുകളും വൃത്തിയാക്കി വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കും. ചിറ്റൂർപ്പുഴയെ കൂടുതൽ അടുത്തറിയാൻ ഗ്രീൻ വോക്ക് എന്ന പദ്ധതിയിലൂടെ പുഴയോരത്ത് നടപ്പാത ഒരുക്കും.
3.7 കോടി രൂപയുടെ പുഴയോര നടപ്പാത പദ്ധതി നിർമാണോദ്ഘാടനം 2026 ജനുവരിയിൽ നടത്തും.
ജലസംരക്ഷണം
നഗരസഭാ പ്രദേശത്തെ എല്ലാ കുടുംബങ്ങളിലും 24 മണിക്കൂറും ശുദ്ധജല ലഭ്യത ഉറപ്പാക്കും. പാവപ്പെട്ട
എല്ലാ ജനങ്ങൾക്കും ഗാർഹിക ഉപയോഗത്തിനുള്ള വെള്ളം സൗജന്യമായി നൽകുന്നതു തുടരും. ശുദ്ധജലത്തിന്റ ഗുണനിലവാരം നിരന്തരമായ പരിശോധനയിലൂടെ എല്ലാ മാസവും ഉറപ്പുവരുത്തും.
ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനു നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ കുടിവെള്ള കിയോസ്ക്കുകൾ (Water ATM) സ്ഥാപിക്കും. നഗരസഭയിലുള്ള എല്ലാ കുളങ്ങളും വൃത്തിയാക്കി നവീകരിച്ച് ജനങ്ങൾക്ക് ഉപയോഗപ്രദമാക്കി മാറ്റും.
സമ്പൂർണ ശുചിത്വം
∙ ഉറവിടങ്ങളിൽ തന്നെ മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനു മാസ്റ്റർ പ്ലാനിൽ പറഞ്ഞിട്ടുള്ള പദ്ധതികൾ യാഥാർഥ്യമാക്കും.
നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പൊതുശൗചാലയങ്ങൾ സ്ഥാപിക്കും. എല്ലാ വാർഡുകളിലും വിടുകളിൽ നിന്നുള്ള മലിനജലം പുറത്തു വിടാതെയോ ശേഖരിച്ച് ശുദ്ധീകരിച്ചോ കൃഷിക്കും മറ്റും ഉപയോഗയോഗ്യമാക്കുന്ന ബൃഹത്തായ പദ്ധതി നടപ്പിലാക്കും.
വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ സൗജന്യമായി ശേഖരിച്ച് സംസ്കരിക്കുന്ന പദ്ധതി നടപ്പിലാക്കും. ശാസിതീയമായ രിതിയിൽ കേന്ദ്രീകൃതമായ മാലിന്യ സംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കും.
വൈദ്യുതി
കെഎസ്ഇബിയുമായി സഹകരിച്ച് നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും ആവശ്യാനുസരണം കൂടുതൽ നെരുവുവിളക്കുകൾ സ്ഥാപിക്കും.
പാവപ്പെട്ടവർക്കു വീട്ടുപയോഗത്തിന് സൗജന്യ വൈദ്യുതി നടപ്പിലാക്കുന്നതിനു സർക്കാരുമായി ചേർന്ന് പദ്ധതി നടത്തും. ഗ്രീൻ എനർജി പദ്ധതിയിലൂടെ 50 ശതമാനം വീടുകളിലും 100 ശതമാനം സർക്കാർ ഓഫിസുകളിലും സോളർ വിളക്കുകൾ സ്ഥാപിക്കും.
പൊതുജനങ്ങൾ ആവശ്യപ്പെടുന്ന മുറയ്ക്ക് എല്ലാ ഇടങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും.
കായികരംഗം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ ആദ്യഘട്ടം ഏപ്രിൽ 2026നു പൂർത്തീകരിക്കും. നഗരസഭയിൽ രാജ്യാന്തര നിലവാരമുള്ള ഒരു ഇൻഡോർ സ്റ്റേഡിയം എന്ന സ്വപ്നം യാഥാർഥ്യമാക്കും.
ഷട്ടിൽ, ടെന്നിസ്, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ കായികയിനങ്ങൾ പരിശീലിപ്പിക്കാൻ സൗകര്യമൊരുക്കും.
സാംസ്കാരിക രംഗം
∙ ചിറ്റൂരിന്റെ ബഹുമുഖ പ്രതിഭകളായ പി.ലീല, എ.ആർ.മേനോൻ, കുട്ടേട്ടൻ (ഷഡാനനൻ ആനിക്കത്ത്) എന്നീ മഹത് വ്യക്തികൾക്കു സ്മാരകം സ്ഥാപിക്കും. പരമ്പരാഗത കലകളുടെ ആചാര്യന്മാരായിരുന്നവരുടെ സ്മരണയെ ഉചിതമായി ആദരിക്കുന്ന പരിപാടികൾ സംഘടിപ്പിക്കും.
പാട്ടുഗ്രാമം കേന്ദ്രീകരിച്ച് സംഗീതപഠനത്തിനുള്ള വിപുലമായ സൗകര്യങ്ങളേർപ്പെടുത്തും. നാടൻ കലാപഠനത്തിനും ഗവേഷണത്തിനുമുള്ള കേന്ദ്രം തുടങ്ങാൻ നടപടി സ്വീകരിക്കും.ചിറ്റൂരിൽ സ്ഥിതിചെയ്യുന്നതും ഇപ്പോൾ എഇ ഓഫിസായി പ്രവർത്തിക്കുന്നതുമായ കെട്ടിടസമുച്ചയം നവീകരിച്ച് രാജ്യാന്തര നിലവാരമുള്ള സംസ്കാരികനിലയവും ഗവേഷണകേന്ദ്രവും ഉടൻ ആരംഭിക്കും.
തുഞ്ചൻ മഠത്തെ കേരളത്തിലെ പ്രധാന സംസ്കാരിക കേന്ദ്രങ്ങളിലൊന്നായി ഉയർത്തുന്നതിനു നിലവിലുള്ള പരിപാലകരുമായി ആലോചിച്ച് വേണ്ട പദ്ധതികൾ ആവിഷ്കരിക്കും.
ചിറ്റൂരിലും തത്തമംഗലത്തും അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ നിലവിലെ ഗ്രന്ഥാശാലയെ ഡിജിറ്റൽ സംവിധാനങ്ങളോടെ നവീകരിക്കും.
ദുരന്തനിവാരണം
പ്രാദേശിക ദുരന്തനിവാരണ പദ്ധതി പുതിയ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കും. പ്രകൃതിദുരന്ത വേളയിൽ ജനങ്ങൾക്കു സുഭക്ഷിതമായി കഴിയാനുള്ള കേന്ദ്രങ്ങൾ ഈ പദ്ധതികളുടെ ഭാഗമായിരിക്കും.
ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കാര്യങ്ങൾക്കു സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ട് (എസ്ഡിഎംഎഫ്) സംസ്ഥാന ദുരന്തപ്രതികരണ ഫണ്ട് (എസ്ഡിആർഎഫ്) എന്നിവയിൽ നിന്നു ഫണ്ട് ലഭ്യമാക്കും. നെറ്റ് കാർബൺ സീറോ പദ്ധതിയുടെ ഭാഗമായി 2026ൽ നഗരസഭയെ കാർബൺ ന്യൂട്രൽ നഗരസഭയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ഡിജിറ്റൽ മുനിസിപ്പാലിറ്റി
മുനിസിനാലിറ്റിയുമായി ബന്ധപ്പട്ട
ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റി കടലാസ് രഹിത സംവിധാനത്തിലൂടെ എല്ലാ സേവനങ്ങളും ജനങ്ങൾക്ക് അവരുടെ സൗകര്യപ്രദമായ രീതിയിൽ ലഭ്യമാക്കുവാൻ ഡിജിറ്റൽ മുനിസിപ്പാലിറ്റി എന്ന പദ്ധതി വിപുലപ്പെടുത്തും. സ്വന്തം തൊഴിൽ സമയത്തെ ബാധിക്കാതെ സാധാരണക്കാരന് ആവശ്യമായ രേഖകൾ ലഭിക്കാൻ ഇതു സഹായിക്കും.
നഗരസഭയിൽ നിന്നു നൽകിവരുന്ന ഓണർഷിപ് സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ജനന– മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങി എല്ലാ സർട്ടിഫിക്കറ്റുകളും ഡിജിറ്റലായി വീടുകളിൽ ലഭിക്കുന്ന പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കും. നഗരസസഭയിൽ എല്ലാ സർവീസുകൾക്കുമായി മോബൈൽ ആപ്പ് മാർച്ചിൽ ആരംഭിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

