ആലപ്പുഴ∙ അച്ഛനില്ലാത്ത ആദ്യ തിരഞ്ഞെടുപ്പിൽ മാനസിക ബുദ്ധിമുട്ടോടെയാണു വോട്ട് ചെയ്യാൻ എത്തിയതെന്നു മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാർ. വിഎസിന്റെ ഭാര്യ വസുമതി, മകൻ വി.എ.അരുൺ കുമാർ ഭാര്യ ഡോ.
രജനി എന്നിവർ പുന്നപ്ര വടക്ക് പഞ്ചായത്തിലെ താലോലം ബഡ്സ് സ്കൂളിലെ ബൂത്തിലാണു രാവിലെ 10.40 നു വോട്ടു ചെയ്യാനെത്തിയത്. എല്ലാ തിരഞ്ഞെടുപ്പിലും മുന്നിൽ നിന്നു പ്രവർത്തിച്ചിരുന്നയാളാണു വിഎസ് എന്ന് അരുൺകുമാർ പറഞ്ഞു.
മുൻ തിരഞ്ഞെടുപ്പുകളിൽ വിഎസിനൊപ്പമാണു വോട്ട് ചെയ്യാൻ എത്തിയിരുന്നത്.
ഇത്തവണ അമ്മ വസുമതിക്ക് ആരോഗ്യപ്രശ്നം ഉണ്ടായിരുന്നെങ്കിലും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്തു ബൂത്തിൽ എത്തുകയായിരുന്നു എന്നും അരുൺകുമാർ പറഞ്ഞു. വോട്ടു ചെയ്ത ശേഷം, വിഎസ് അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലും കുടുംബം എത്തി.
തിരുവനന്തപുരത്തായിരുന്ന കുടുംബം 8നു വൈകിട്ടോടെയാണു പുന്നപ്രയിലെ വേലിക്കകത്തു വീട്ടിൽ എത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

