എടത്വ ∙ നടപടികൾ സ്വീകരിക്കാതായതോടെ കുപ്പികളിൽ പെട്രോൾ വിൽപന വീണ്ടും സജീവമായി. അപകടം ഉണ്ടാകുമ്പോൾ ഉണർന്നു പ്രവർത്തിക്കുകയും, നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന അധികൃതർ തുടർ നടപടി ഇല്ലാത്തതിനാൽ എല്ലാം പഴയപടിയിലേക്കു പോകുന്നു.
ഒട്ടുമിക്ക പമ്പുകളിലും ഇതാണ് അവസ്ഥ.
മാസങ്ങൾക്കു മുൻപ് പത്തനംതിട്ടയിൽ ഒരു യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവം ഉണ്ടായപ്പോൾ കുപ്പിയിൽ പെട്രോൾ കൊടുക്കുന്നത് നിരോധിച്ചിരുന്നു. പല പമ്പുകളിലും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കുപ്പിയിൽ പെട്രോൾ തരില്ല എന്ന ബോർഡും തൂക്കിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞതോടെ ബോർഡുകൾ അപ്രത്യക്ഷമായെന്നു മാത്രമല്ല, ഏതു പമ്പിൽ നിന്നും എപ്പോൾ വേണമെങ്കിലും കുപ്പിയിൽ പെട്രോൾ ലഭിക്കുകയും ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

