മാനന്തവാടി ∙ എടവക പഞ്ചായത്തിലെ പൈങ്ങാട്ടിരി–അമ്പലവയൽ റോഡ് നവീകരണത്തിൽ അപാകതയെന്ന് പരാതി. അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിർമാണ ജോലികൾ തടഞ്ഞു. സംസ്ഥാന സർക്കാർ 2024- 25 വർഷത്തിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവിലാണ് പൈങ്ങാട്ടിരി അമ്പലവയൽ റോഡരിക് കോൺക്രീറ്റ് ജോലികൾ ആരംഭിച്ചത്.ആദ്യ ഘട്ടത്തിൽ ആവശ്യമായ വീതിയിൽ റോഡിന്റെ ഇരു വശങ്ങളിലും കോൺക്രീറ്റ് ചെയ്തിരുന്നു.
ഇവിടങ്ങളിൽ 2 മീറ്ററിൽ അധികം വീതിയുമുണ്ട്. എന്നാൽ പ്രവൃത്തി അവസാന ഭാഗങ്ങളിൽ എത്തിയപ്പോൾ ഒരു മീറ്റർ താഴെ മാത്രമായി വീതി.
മാത്രമല്ല റോഡിന്റെ ഒരു വശം മാത്രമാണ് കോൺക്രീറ്റ് ചെയ്യുന്നതും. കുത്തനെയുള്ള ഇറക്കവും കൊടും വളവുമുള്ള അമ്പലവയൽ ഭാഗത്തും റോഡിലെ ഒരു അരിക് മാത്രമാണ് വീതി കൂട്ടുന്നത്.
ഇത് വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

