ചെറുതോണി ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള വോട്ടെടുപ്പിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്.
52 പഞ്ചായത്തുകളും 8 ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1036 നിയോജക മണ്ഡലം / വാർഡുകളിലേക്ക് ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അന്തിമ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 9,121,33 വോട്ടർമാരുണ്ട്. ഇതിൽ 4,43,521 പുരുഷൻമാരും 4,68,602 സ്ത്രീകളും 10 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
10 പേർ പ്രവാസികളാണ്. ജില്ലയിലെ എല്ലാ വോട്ടർമാരും തങ്ങളുടെ പോളിങ് ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി മഹത്തായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണമെന്നു കലക്ടർ അറിയിച്ചു.
∙ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് റിസർവ് ജീവനക്കാർ ഉൾപ്പെടെ 4768 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ജില്ലയിൽ 1192 പോളിങ് ബൂത്തുകളാണ് ഉളളത്. ഇതിൽ 73 എണ്ണം നഗരസഭകളിലും 1119 ബൂത്തുകൾ ഗ്രാമങ്ങളിലുമാണ്.
ഒരു പ്രിസൈഡിങ് ഓഫിസർ, ഒരു ഫസ്റ്റ് പോളിങ് ഓഫിസർ, രണ്ട് പോളിങ് ഓഫിസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിൽ ഉണ്ടാകുക. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
∙ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി.
6467 ബാലറ്റ് യൂണിറ്റുകളും 2194 കൺട്രോൾ യൂണിറ്റുകളും തിരഞ്ഞെടുപ്പിനായി കമ്മിഷൻ ചെയ്ത് സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിട്ടുണ്ട്. റിസർവ് യൂണിറ്റുകളും സജ്ജമാണ്.
തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയിൽ 10 കേന്ദ്രങ്ങളുണ്ട്. 83 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തി.
∙ ജില്ലയിൽ 3100 സ്ഥാനാർഥികളാണ് മത്സര രംഗത്ത്.
പഞ്ചായത്തിലേക്ക് 2494 സ്ഥാനാർഥികളും ബ്ലോക്ക് പഞ്ചായത്തിലേക്ക് 310, ജില്ലാ പഞ്ചായത്തിൽ 61, നഗരസഭയിൽ 235 പേരും മത്സരിക്കുന്നു. 1240 നാമനിർദേശ പത്രികകൾ പിൻവലിച്ചു.
221 പത്രികകൾ തളളി.
വോട്ടെടുപ്പ് ഏഴു മുതൽ
വോട്ടെടുപ്പ് ദിവസമായ ഇന്ന് രാവിലെ ആറിന് അതത് പോളിങ് സ്റ്റേഷനുകളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോളിങ് നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ് സമയം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

