ചുവപ്പണിയിച്ച് എൽഡിഎഫ് റാലി
മാനന്തവാടി ∙ നഗരത്തെ അക്ഷരാർഥത്തിൽ ചുവപ്പണിയിച്ച് എൽഡിഎഫ് നഗരസഭാ തിരഞ്ഞെടുപ്പ് റാലി. മാനന്തവാടി നഗരസഭയിൽ എൽഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് എരുമത്തെരുവ് സിഐടിയു ഓഫിസ് പരിസരത്ത് നിന്നും റാലി ആരംഭിച്ചത്. എൽഎഫ് കവല വഴി നഗരം ചുറ്റി മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിച്ചു. റാലിയുടെ ഏറ്റവും മുന്നിൽ നഗരസഭയിലേക്ക് മത്സരിക്കുന്ന 37 സ്ഥാനാർഥികളെ ആനയിച്ചു. എൽഡിഎഫ് നേതാക്കളും പ്രവർത്തകരും അണിനിരന്ന റാലിക്ക് വാദ്യമേളങ്ങൾ കൊഴുപ്പേകി.
ഗാന്ധിപാർക്കിൽ നടന്ന പൊതുയോഗം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
വയനാട്ടിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും ഇടത് സർക്കാരിന്റെ ജനക്ഷേമ നയങ്ങൾ വോട്ടാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. വി.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു.
മന്ത്രി ഒ.ആർ.കേളു, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി.സഹദേവൻ, ഏരിയ സെക്രട്ടറി ടി.കെ.പുഷ്പൻ, പി.ടി.ബിജു, എം.റെജീഷ്, എൻ.യു.ജോൺ, അസീസ് കൊടക്കാട്, ടോണി എന്നിവർ പ്രസംഗിച്ചു.
വയനാട് യുഡിഎഫ് തൂത്തുവാരും: കുഞ്ഞാലിക്കുട്ടി
ബത്തേരി∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും യുഡിഎഫ് തൂത്തുവാരുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് തിരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയും എ.കെ.
ആന്റണിയും ഭരിച്ച കാലത്ത് കേരളം വികസന മുന്നേറ്റത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തെ ദയനീയ അവസ്ഥയിലേക്ക് കൊണ്ടുപോയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു യുഡിഎഫ് പ്രകടന പത്രിക പ്രകാശനവും സ്ഥാനാർഥി പരിചയവും അദ്ദേഹം നടത്തി.
യുഡിഎഫ് നഗരസഭ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ അഡ്വ. സതീഷ് പൂതിക്കാട് അധ്യക്ഷത വഹിച്ചു.ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം., ഡിസിസി ജനറൽ സെക്രട്ടറി ഡി.പി.
രാജശേഖരൻ, ജയന്തി രാജൻ, കെ.കെ. അഹമ്മദ് ഹാജി, ടി.മുഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, എം.എ.അസൈനാർ, ബേജു ഐസക് കെ.ടി.
ജോർജ്. കെ.
നൂറുദ്ദീൻ, റിസാനത്ത് സലിം, സനു രാജപ്പൻ, മുഹമ്മദ് ഷെരീഫ്, ഇല്ലത്തു കോയ, റോബർട്ട്, വി. ഉമ്മർ ഹാജി, സി.കെ.
ഹാരിഫ്, ലയണൽ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
പുൽപള്ളി ∙ ഇടതുമുന്നണി തിരഞ്ഞെടുപ്പ് റാലി സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.വി.എം.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എസ്.സുരേഷ്ബാബു, ബൈജു നമ്പിക്കൊല്ലി, കെ.എം.ബാബു, കെ.ആർ.ജയരാജ്, പി.എ.മുഹമ്മദ്, വിൽസൻ നെടുംകൊമ്പിൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

