നടവയൽ∙ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും അടുത്തു വരുന്ന നിയമസഭ തിരഞ്ഞെടുപ്പും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പൂതാടി മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവയലിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന് എതിരെയുള്ള വിധിയെഴുത്ത് ആയിരിക്കില്ല എന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത് മുൻകൂർ ജാമ്യം തേടാനാണ്.
അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരോട് ഗൗരവത്തിൽ പോലും ചോദിക്കാൻ തയാറാകാതെ പൊലീസ് ഭയന്ന് നിൽക്കുമ്പോൾ സ്വർണം കട്ട കള്ളന്മാർ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.
സംരക്ഷിക്കാൻ പിണറായി ഉണ്ട് എന്നതാണ് കാരണം. സ്വർണം കട്ട
കള്ളന്മാരെ തൊടാൻ പാർട്ടിയും മടിക്കുകയാണ്. ഇവർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചാൽ പല പേരുകളും പുറത്തുവരും എന്നതാണ് ഇതിന് പിന്നിൽ.
അതുകൊണ്ടാണ് പത്മകുമാറിനെയും വാസുവിനെയും സിപിഎം നേതാക്കന്മാർ ഭയപ്പെടുന്നതും ഇവർക്ക് കാവൽ നിൽക്കുകയും പൊതിഞ്ഞ് സംരക്ഷിക്കുകയും ചെയ്യുന്നത്. ശബരിമലയിൽ മുഖ്യമന്ത്രി മറച്ചു നിൽക്കുമ്പോൾ എംവി ഗോവിന്ദൻ മടിച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ട്.
കുട്ടികൾ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണം എന്ന് മുഖ്യമന്ത്രി പറയണമെന്നും തകർന്നു വീഴുമ്പോൾ തള്ളിപ്പറഞ്ഞാൽ പോരാ എന്നും ദേശീയപാതയുടെ അവകാശവാദം ഉന്നയിക്കുന്നത് സംസ്ഥാന സർക്കാരാണെന്നും അവർക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൂതാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജി.ബാബു അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദീഖ്, ഡിസിസി പ്രസിഡന്റ് ടി.ജെ.
ഐസക്ക്, കെ എൽ പൗലോസ്, കെ.കെ.വിശ്വനാഥൻ, ടി.പി.രാജശേഖരൻ, ഒ.എൻ.ശങ്കരൻ, നടവയൽ ടൗൺ കോൺഗ്രസ് പ്രസിഡന്റ് ടോമി ജോസഫ്, എൻ.കെ.വർഗീസ്, നാരായണൻ നായർ, എം.എസ്.പ്രഭാകരൻ, ഉമർ കുണ്ടാട്ടിൽ, കെ.പി.മധു, സ്കറിയ മണ്ണൂര് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

