തിരുവനന്തപുരം∙ വർക്കലയിൽ പാമ്പ് കടിയേറ്റ് എൽപി സ്കൂൾ വിദ്യാർത്ഥി മരിച്ചു. ജനാർദ്ദനപുരം ഗവ.
എംവിഎൽപി സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ജനാർദ്ദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥ്-അഥിദി സത്യന്റെയും ഏകമകൻ ആദിനാഥ്(8) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45 ഓടെയാണ് സംഭവം. വീടിന്റെ മുൻഭാഗത്തെ സ്റ്റെപ്പിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയായിരുന്നു.
പാമ്പ് കടിച്ചെന്നു കുട്ടി പറഞ്ഞതനുസരിച്ചു, വീട്ടുകാർ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകവേ രാത്രി 11 മണിയോടെ മരിച്ചു.
സംസ്കാരം നാളെ 10ന്.
പാലോട് റബർപാൽ എടുക്കുകയായിരുന്ന വീട്ടമ്മ പാമ്പ് കടിയേറ്റു മരിച്ചു. പെരിങ്ങമ്മല കൊല്ലരുകോണം എ.ആർ.ജെ.
മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന വനജ (45) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
പെരിങ്ങമ്മല സെന്റ് മേരിസിലെ റബർ തോട്ടത്തിൽ ഭർത്താവ് ചന്ദ്രൻ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് പാലെടുത്തത്. വനജയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് തിരക്കി വരുമ്പോഴാണ് തോട്ടത്തിൽ കിടക്കുന്നത് കണ്ടത്.
കാലിൽ മുറിവുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പ് കടിയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്കാരം നാളെ നടക്കും. മക്കൾ: രേവതി ചന്ദ്രൻ, രേഷ്മ ചന്ദ്രൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

