താമരശ്ശേരി∙ ചുരത്തിലെ 6,7,8 വളവുകൾ വീതി കൂട്ടി നവീകരിക്കുന്നതിനായി വനം വകുപ്പ് വിട്ടുകൊടുത്ത സ്ഥലത്തു നിന്നു മുറിച്ച മരങ്ങൾ ഇന്നു ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യും. ഇത് മൂലം ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നു മുതൽ 3 ദിവസം ചുരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എൻഎച്ച് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ പോകണം.
ക്രെയിൻ ഉപയോഗിച്ച് മരങ്ങൾ ലോറിയിൽ കയറ്റുന്ന സമയത്ത് റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ തടയും. എട്ടാം വളവിൽ മുറിച്ചിട്ട
130 മരങ്ങളാണ് ഇന്ന് നീക്കം ചെയ്യുന്നത്. ലോറിയിൽ വെസ്റ്റ് കൈതപ്പൊയിലിൽ എത്തിച്ച് പിന്നീട് ലേലം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

