നെടുങ്കണ്ടം ∙ വലിയതോവാള-വട്ടപ്പാറ റോഡ് നിർമാണം പാതിവഴിയിൽ നിലച്ചിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. കുടിയേറ്റ കാലത്തോളം പഴക്കമുള്ള പാതയാണ് ശാപമോക്ഷം കാത്തുകിടക്കുന്നത്.
ഹൈറേഞ്ചിലെ ആദ്യ കോളജുകളിൽ ഒന്നായ നെടുങ്കണ്ടം എംഇഎസ് കോളജിലെ വിദ്യാർഥികളും ആദ്യകാല കുടിയേറ്റ ഗ്രാമമായ വലിയതോവാള പ്രദേശവാസികളും ഉപയോഗപ്പെടുത്തിയിരുന്ന വഴിയാണ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്.
നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള പരാതിയെ തുടർന്ന് ഇരട്ടയാർ മുതൽ ചീന്തലാർ വരെയുള്ള റോഡ് ടാറിങ് നടത്തി പുനർ നിർമിച്ചെങ്കിലും ചീന്തലാർ മുതൽ വട്ടപ്പാറ വരെയുള്ള മൂന്നര കിലോമീറ്ററോളം ദൂരത്തിന്റെ നിർമാണം പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ്. 2023 ഒക്ടോബർ 20ന് നിർമാണോദ്ഘാടനം നടത്തിയെങ്കിലും പാതിവഴിയിൽ നിലച്ചിട്ട് ഒരു വർഷത്തിലേറെയായി.
സ്വകാര്യ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമി റോഡ് നിർമാണത്തിനായി വിട്ടുനൽകിയിരുന്നു. തുടർന്ന് സംസ്ഥാന ബജറ്റ് വിഹിതമായ 3 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം ആരംഭിച്ചത്.
ഗതാഗത യോഗ്യമല്ലാത്ത വഴി പുതുക്കി നിർമിക്കാൻ പല ഭാഗങ്ങളിലും സംരക്ഷണഭിത്തി ഉൾപ്പെടെ നിർമാണമാരംഭിച്ചെങ്കിലും നിലവിൽ നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയിൽ പരിതാപകരമാണ് റോഡിന്റെ അവസ്ഥ.
ആശുപത്രിയിൽ പോകാൻ പോലും വാഹനങ്ങൾ എത്താൻ കഴിയാത്ത നിലയിലായതോടെ വലിയതോവാള, വട്ടപ്പാറ പ്രദേശവാസികളായ ഇരുപതിലധികം കുടുംബങ്ങൾ ചേർന്ന് ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകിയിരിക്കുകയാണ്.
പാമ്പാടുംപാറ പഞ്ചായത്തിലെ 14, 15 വാർഡുകളിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. ജോസഫ് ജോസഫ് കൺവീനറായും മധു മുരളി ചെയർമാനായും രൂപീകരിച്ചിരിക്കുന്ന ജനകീയ കൂട്ടായ്മ കലക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടക്കത്തിൽ ബിഎംബിസി നിലവാരത്തിൽ നിർമിക്കാൻ പദ്ധതി ഇട്ട
റോഡ് സാങ്കേതിക പരിശോധനയ്ക്കൊടുവിൽ ചിപ്പിങ് കാർപെറ്റ് 40 എംഎം സാങ്കേതിക വിദ്യയിൽ നിർമിക്കാൻ തീരുമാനിക്കുകയും തുടർന്ന് സപ്ലിമെന്ററി എഗ്രിമെന്റ് തയാറാക്കുകയുമായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. പുതുക്കിയ കരാർ പ്രകാരം ഏതാനും മാസങ്ങൾക്കുള്ളിൽ റോഡ് നിർമാണം പൂർത്തിയാക്കുമെന്നും അധികൃതർ പറയുന്നു.
റോഡ് യഥാർഥ്യമായാൽ വലിയതോവാളയിൽനിന്ന് ഏറ്റവും കുറഞ്ഞ ദൂരത്തിൽ താലൂക്കാസ്ഥാനമായ നെടുങ്കണ്ടത്ത് എത്താൻ കഴിയും.
എംഇഎസ് കോളജിലെ വിദ്യാർഥികൾക്കും ഏറെ ഉപകാരപ്രദമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

