ന്യൂഡൽഹി ∙ കർഷകരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു പണം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ(പിഎം കിസാൻ) ആനൂകൂല്യം അനർഹർ കൈപ്പറ്റിയതിൽ 416.75 കോടി രൂപ കേന്ദ്രം തിരിച്ചുപിടിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒരേ കുടുംബത്തിലെ ആളുകൾ അനർഹമായി ആനൂകൂല്യം കണ്ടെത്തുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രാലയം കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ തന്നെ 29.13 ലക്ഷം അക്കൗണ്ടുകളാണ് രാജ്യവ്യാപകമായി കണ്ടെത്തിയത്.
തുടർന്നാണ് അനർഹർ കൈപ്പറ്റിയ ആനുകൂല്യം പിടിച്ചെടുത്തു തിരിച്ചു നൽകാൻ സംസ്ഥാനങ്ങളോടു നിർദേശിച്ചത്. കേരളത്തിൽ 7,694 കുടുംബങ്ങളിൽ ഭാര്യയും ഭർത്താവും ആനുകൂല്യം കൈപ്പറ്റിയതായി സംസ്ഥാന സർക്കാർ റിപ്പോർട്ടു നൽകിയിരുന്നു.
പ്രായപൂർത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉൾപ്പെടെ സംസ്ഥാനത്തു 33 പേരും അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയിരുന്നു. ഇതു തിരിച്ചുപിടിക്കാനുള്ള നടപടികളും തുടങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

