ലിയോണൽ മെസ്സിയും അർജന്റീന ദേശീയ ഫുട്ബോൾ ടീമും കേരളത്തിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു.
സ്പോൺസർ കടുത്ത വിശ്വാസവഞ്ചന കാട്ടിയെന്ന് വ്യക്തമാക്കി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) രംഗത്തെത്തി. ഔദ്യോഗിക ഇ-മെയിൽ സന്ദേശത്തിലൂടെയാണ് എഎഫ്എ ഇക്കാര്യം വ്യക്തമാക്കിയത്.
സ്പോൺസർ കരാർ വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഇതേതുടർന്നാണ് ആദ്യ കരാർ റദ്ദാക്കേണ്ടി വന്നതെന്നും അസോസിയേഷൻ അറിയിച്ചു. ഇതുവരെ മൂന്ന് തവണയാണ് ഇതുമായി ബന്ധപ്പെട്ട് കരാറുകളിൽ ഏർപ്പെട്ടിട്ടുള്ളത്.
ഇതിൽ രണ്ട് തവണയും കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടുവെന്ന് എഎഫ്എ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ കരാർ ഒപ്പുവെച്ചത് 2024 ഡിസംബർ 24-നാണ്.
എന്നാൽ സ്പോൺസർ നിർദ്ദിഷ്ട നിബന്ധനകൾ പാലിക്കാൻ തയ്യാറായില്ല.
ഈ സാഹചര്യത്തിലാണ് ആദ്യ കരാർ റദ്ദാക്കാൻ അധികൃതർ നിർബന്ധിതരായത്. സംഭവുമായി ബന്ധപ്പെട്ട
കൂടുതൽ അന്വേഷണങ്ങളും അസോസിയേഷന്റെ ഔദ്യോഗിക വിശദാംശങ്ങളും വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

