പുല്ലുകുളങ്ങര ∙ അഭിഭാഷകനായ മകന്റെ വെട്ടേറ്റു മരിച്ച കണ്ടല്ലൂർ തെക്ക് കളരിക്കൽ ജംക്ഷനിൽ പീടികച്ചിറയിൽ നടരാജന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പത്തരയ്ക്ക് വീട്ടിലെത്തിച്ചു.
അന്തിമോപചാരം അർപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരുമായി ആയിരങ്ങൾ വീട്ടിലേക്ക് എത്തി. 11 മണിക്ക് സംസ്കാര ചടങ്ങുകൾ നടന്നു.
മകൻ ഡോ. നിതിൻ രാജാണ് അന്ത്യ കർമങ്ങൾ ചെയ്തത്. കേസിലെ പ്രതിയായ മകൻ നവജിത്തിന്റെ ഭാര്യ നവ്യയെ പ്രസവത്തിനായി കൈപ്പട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല.
വെട്ടേറ്റ നടരാജന്റെ ഭാര്യ സിന്ധു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സിന്ധുവിന് ഇന്നലെ തലയിൽ ഒരു ശസ്ത്രക്രിയ കൂടി നടത്തി.മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നവജിത്തിനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുന്നതിന് കനകക്കുന്ന് പൊലീസ് ഹരിപ്പാട് കോടതിയിൽ ഇന്നലെ അപേക്ഷ നൽകി. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ നവജിത്തിനെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുമെന്നു പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

