കടമ്മനിട്ട ∙ ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ജൂലി സാബു ഒലിക്കലിനും നാരങ്ങാനം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികൾക്കും സ്വീകരണം നൽകി.
കല്ലേലി ജംക്ഷനിൽ നിന്ന് ആരംഭിച്ച സ്വീകരണ പര്യടനം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ ഉൾപ്പെടെ നാട് കൊള്ളയടിക്കുന്ന ഇടതു ഭരണം അവസാനിപ്പിക്കാൻ എല്ലാവരും യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നു അദ്ദേഹം അഭ്യർഥിച്ചു.
നാടിന്റെ സമഗ്ര വികസനത്തിന് യുഡിഎഫ് ഭരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എം.ആർ.രമേശ് അധ്യക്ഷത വഹിച്ചു. ലിജു ജോർജ്, ഡോ.
എബ്രഹാം കലമണ്ണിൽ, ഫിലിപ്പ് അഞ്ചാനി, വി.പി.എബ്രഹാം, എ.ജി.എബ്രഹാം, മനോജ് ഡേവിഡ് മാടപ്പള്ളിൽ, റോയ് കൊന്നക്കൽ എന്നിവരും സ്ഥാനാർഥികളും പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

