പെരുമ്പാവൂര്‍∙ സെറിബ്രള്‍ പാള്‍സിയും സമ്പൂര്‍ണ്ണ ചലന കാഴ്ച ബൗദ്ധിക പരിമിതികളെയും സംഗീതത്തിലൂടെ പാട്ടിലാക്കിയ കെ.എന്‍. റിദമോള്‍ക്ക് കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് നല്കുന്ന ഉന്നത വിദ്യാഭ്യാസ പുരസ്കാരമായ വിജയാമൃതം വിദ്യാഭ്യാസ പുരസ്കാരത്തിന് അര്‍ഹയായി.
എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമപഞ്ചായത്തില്‍ മുടിക്കല്‍ കുമ്പശ്ശേരി വീട്ടില്‍ കെ.എം നാസറിന്റെയും ലൈലാ ബീവിയുടെയും ഇളയ മകളാണ് കെ.എന്‍.
റിദ മോള്. പ്രാഥമിക തലം മുതല്‍ പൊതുവിദ്യാലയങ്ങളിലും തുടര്‍ന്ന് രാജ്യാന്തര സര്‍വകലാശാലയായ കാലടി സംസ്കൃതസര്‍വ്വകലാശാലയുടെ മുഖ്യ കേന്ദ്രത്തില്‍നിന്ന് സംഗീതത്തില്‍ രാജ്യത്ത് ആദ്യമായി ബിരുദം നേടി പ്രചോദിതമായ വിദ്യാഭ്യാസ സന്ദേശം സമൂഹത്തിന് നല്‍കിയത് പരിഗണിച്ചാണ് റിദമോള്‍ക്ക് വിജയാമൃത വിദ്യാഭ്യാസ പുരസ്കാരം സമ്മാനിക്കുന്നത്.
ഇതിനകം ഭാരത സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഹിന്ദി പ്രചാര സഭയുടെ ദേശീയ വിശിഷ്ട സ്ത്രീശക്തി കലാപുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ റിദമോള്‍ക്ക് ലഭിച്ചിട്ടുണ്ട്.
കെ.എസ് ചിത്ര, യേശുദാസ്, ശ്രീകുമാരന്‍ തമ്പി ഉള്‍പ്പെടെ നിരവധി പ്രമുഖരായ സംഗീതജ്ഞന്മാരുടെ അനുഗ്രഹം റിദമോള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സംഗീതത്തില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയാണ്.
അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്ന്, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ മാനിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി എറണാകുളം ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ ‘അന്പ് 2025’ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തില്‍ വച്ച് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഐ.എ.എസ് ക്യാഷ് അവാര്‍ഡും ശില്പവും ബഹുമതി പത്രവും അടങ്ങുന്ന വിജയാമൃതം വിദ്യാഭ്യാസ പുരസ്കാരം കെ.എന്‍ റിദ മോള്‍ക്ക് സമ്മാനിക്കും.
2025 ലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്മാരക വിദ്യാഭ്യാസ പുരസ്കാരവും രാജ്യാന്തര പ്രവാസി ഭാരതി കര്‍മ്മ ശ്രേഷ്ഠ കലാ പുരസ്കാരവും പോണ്ടിച്ചേരി ആഭ്യന്തര വകുപ്പ് മന്ത്രി ഡോക്ടര്‍ എ. നമശിവായത്തില് നിന്ന് റിദമോള്‍ സ്വീകരിച്ചിരുന്നു.
വിവിധ ശാരീരിക ചലന കാഴ്ച പരിമിതികളെ അതിജീവിച്ച് സംഗീതത്തില്‍ രാജ്യത്ത് ആദ്യമായി ബിരുദം നേടിയ കെ എന്‍ റിദമോളെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ ആര് ബിന്ദു നേരത്തെ അനുമോദിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

