കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പുതിയ ബലാത്സംഗ പരാതിയിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. വിഷയത്തിൽ കെപിസിസി വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരാതിയിൽ അന്വേഷണം നടത്തുന്നത് കോൺഗ്രസ് അല്ല, ലഭിച്ച പരാതി ഉടനടി പോലീസിന് കൈമാറിയിട്ടുണ്ട്. സിപിഎം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെയല്ല, നിയമപരമായാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നതെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
പരാതിയിലെ പോലീസ് നടപടികളും തുടർന്ന് കോടതിയിൽ കാര്യങ്ങൾ എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്നും നിരീക്ഷിച്ച ശേഷം രാഹുലിനെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്നും ഷാഫി കൂട്ടിച്ചേർത്തു. ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന സ്വന്തം നേതാക്കൾക്കെതിരെ സിപിഎം എന്ത് നടപടിയാണ് എടുത്തതെന്ന് അദ്ദേഹം ചോദിച്ചു.
ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും പാർട്ടി അവർക്ക് നൽകിയിട്ടില്ലെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി പാർട്ടി ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശനും അറിയിച്ചു. പരാതി ലഭിച്ച ഉടൻ തന്നെ കെപിസിസി പ്രസിഡൻ്റ് അത് ഡിജിപിക്ക് കൈമാറിയിരുന്നു.
ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടിക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന് സതീശൻ ചോദിച്ചു. കോൺഗ്രസ് എപ്പോഴും തലയുയർത്തിയാണ് നിൽക്കുന്നത്.
കേരളത്തിൽ മറ്റൊരു പാർട്ടിയും ഇത്തരത്തിൽ ഒരു നിലപാട് എടുത്തിട്ടില്ല. മുൻപ് സിപിഎം പാർട്ടി സെക്രട്ടറിക്ക് ലഭിച്ച പല പരാതികളും പോലീസിൽ എത്തുക പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഹുലിനെ പ്രതിരോധിക്കാൻ കോൺഗ്രസിലെ ആരും തന്നെ രംഗത്തുവന്നിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

