കൊല്ലം ∙ പരസ്യ പ്രചാരണം അവസാനിക്കാൻ 6 ദിവസം മാത്രം ശേഷിക്കെ, തദ്ദേശ തിരഞ്ഞെടുപ്പു രംഗം അവസാന ലാപ്പിൽ. പൊതുസമ്മേളനങ്ങളും കവല യോഗങ്ങളും പേരിനു മാത്രമാണെങ്കിലും ഗൃഹ സമ്പർക്കത്തിൽ ആണ് മുന്നണികൾ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു.
അവസാന ഘട്ടത്തിൽ കൂടുതൽ നേതാക്കൾ ജില്ലയിലെത്തും. ഇടതുമുന്നണിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ 4ന് ജില്ലയിൽ പ്രചാരണത്തിന് എത്തും.
വൈകിട്ട് കന്റോൺമെന്റ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4നു നടത്തുന്ന കോർപറേഷൻ വിജയ പ്രഖ്യാപന റാലിയും തുടർന്ന് സമ്മേളനവും.
ഇന്ന് 10.30ന് എസ്എൻ കോളജ് ജംക്ഷനിൽ നിന്നു ചിന്നക്കട ബസ് ബേ വരെ യുവജന റാലി നടക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി തുടങ്ങിയവർ നേരത്തേ വിവിധ പ്രചാരണങ്ങളിൽ പങ്കെടുത്തു.യുഡിഎഫിന്റെ കോർപറേഷൻ തിരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കിയത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആണ്.
കെപിസിസി സെക്രട്ടറി സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എൻ.കെ.പ്രേമചന്ദ്രൻ എംപി, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ, യുടിയുസി ദേശീയ പ്രസിഡന്റ് എ.എ.അസീസ്, പി.സി.വിഷ്ണുനാഥ് എംഎൽഎ തുടങ്ങിയവരുടെ പൊതുപരിപാടികൾ വിവിധ കേന്ദ്രങ്ങളിൽ നടന്നു.എൻഡിഎ മുന്നണിക്കായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കളാണ് എത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, 4ന് രാവിലെ 7നു ചിന്നക്കട
ക്രേവൻ സ്കൂൾ അങ്കണത്തിൽ നടക്കുന്ന സ്ഥാനാർഥി സംഗമത്തിൽ വികസന രേഖ പ്രകാശനം ചെയ്യും.
കമ്മിഷനിങ് നാളെ മുതൽ
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ പേരു ചിഹ്നവും ഉൾപ്പെടുത്തുന്ന കമ്മിഷനിങ് നാളെ തുടങ്ങും.
കാരിക്കേച്ചർ ചുവരെഴുത്തുമായി ഐടി ജീവനക്കാരൻ
പരവൂർ∙ നഗരസഭാ വാർഡുകളിലെ സ്ഥാനാർഥികൾക്ക് കാരിക്കേച്ചർ ചുവരെഴുത്തുമായി ഐടി ജീവനക്കാരൻ. ചുവരെഴുത്തിൽ സ്ഥാനാർഥിയുടെ ചിത്രം കൂടി വരയ്ക്കുന്ന രീതിയാണ് ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ പരവൂർ മണിയംകുളത്ത് വീട്ടിൽ വി.അജയലാൽ പരിചയപ്പെടുത്തുന്നത്.
ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന അജയലാൽ വിദേശത്തേക്കു പോകുന്നതിന്റെ ഭാഗമായി നാട്ടിലെത്തിയപ്പോഴാണ് വ്യത്യസ്ത ചുവരെഴുത്ത് നടത്തുന്നത്. ചെറുപ്പം മുതൽ പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ എന്നിവയിൽ അജയലാൽ മികവു തെളിയിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

