ഹരിപ്പാട് ∙ ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു മരിച്ച സുഹൃത്തുക്കൾക്കു നാടിന്റെ കണ്ണീരിൽ കുതിർന്ന വിട. ഒരാളുടെ സംസ്കാരം നടത്തി; രണ്ടാമത്തെയാളുടെ സംസ്കാരം ഇന്നു നടക്കും.
ഹരിപ്പാട് ടൗണിൽനിന്നു ഭക്ഷണം കഴിച്ച ശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന താമല്ലാക്കൽ കരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളിൽ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകൻ പി.ഗോകുൽ (വിഷ്ണു–25), ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ എസ്.ശ്രീനാഥ് (കണ്ണൻ–25) എന്നിവരാണു മരിച്ചത്. ഞായർ രാത്രി 11നായിരുന്നു അപകടം.
ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു വടക്കുവശത്തായിരുന്നു അപകടം.
ഇരുവരും സഞ്ചരിച്ച ബൈക്ക് തിരുവനന്തപുരം ഭാഗത്തേക്കു പോവുകയായിരുന്ന ബസിലിടിച്ചാണ് അപകടം. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കും മുൻപുതന്നെ രണ്ടു പേരും മരിച്ചു.
ശ്രീനാഥിന്റെ സംസ്കാരം നടത്തി. ഗോകുലിന്റെ സംസ്കാരം ഇന്നു രാവിലെ 11ന്.
ശ്രീനാഥ് ഓൺലൈൻ വ്യാപാരം നടത്തി വരുകയായിരുന്നു. ഗോകുൽ പ്രവാസിയായിരുന്നു.
ഒരേ നാട്ടുകാരായ ശ്രീനാഥും ഗോകുലും ഉറ്റ സുഹൃത്തുക്കളായിരുന്നു. ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ ഇരുവരും ഒന്നിച്ചായിരുന്നു യാത്ര.
ശ്രീനാഥിന്റെ സഹോദരങ്ങൾ: ശ്രീതു ശങ്കർ, ശ്രീരാജ്. ഗോകുലിന്റെ സഹോദരി: ശരണ്യ പ്രദീപ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

